ആലപ്പുഴ: റോവിങ്ങിലെ തിളക്കമുള്ള നേട്ടങ്ങള്‍ക്ക് പിന്നാലെ ഓളപ്പരപ്പില്‍ കേരളം മെഡല്‍ വേട്ട തുടടരുന്നു. ദേശീയ ഗെയിംസ് വനിതകളുടെ കനോയിങ്ങിലും കയാക്കിങ്ങിലും രണ്ടു വെള്ളി മെഡലുകള്‍ കേരളം സ്വന്തമാക്കി. 1000 മീറ്റര്‍ സി 2, സി 4 വിഭാഗങ്ങളിലാണ് കേരളത്തിന്റെ മെഡല്‍ നേട്ടം
രണ്ടു പേര് തുഴയുന്ന സി 2 വിഭാഗത്തില്‍ ബെറ്റി ജോസഫും ആതിര ശൈലപ്പനും നാലുപേര്‍ തുഴയുന്ന സി ഫോര്‍ വിഭാഗത്തില്‍ സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യ കുര്യാക്കോ്, ബെറ്റി ജോസഫ് എന്നിവരടങ്ങിയ ടീമുമാണ് വെള്ളി നേടിയത്. രണ്ട് വിഭാഗങ്ങളിലും മധ്യപ്രദേശിനാണ് സ്വര്‍ണം.
സി 2 വിഭാഗത്തില്‍ മധ്യപ്രദേശ് 5:6 സെക്കന്‍ഡിലും കേരളം5:20.00 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. 6:22.00 സെക്കന്‍ഡില്‍ തുഴഞ്ഞെത്തിയ മണിപ്പൂരിനാണ് വെങ്കലം.
















