കൊച്ചി: ദേശീയ ഗെയിംസ് ബാഡ്മിന്റണ്‍ വനിത ടീം ഇനത്തില്‍ കേരളം മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ച് കേരളത്തിന്റെ വനിതകള്‍ സെമിഫൈനലില്‍ കടന്നതോടെയാണ് വെങ്കല മെഡല്‍ ഉറപ്പായത്.
സിംഗിള്‍സില്‍ പി.സി.തുളസിയും ഡബിള്‍സില്‍ അപര്‍ണ ബാലന്-ആതിര സഖ്യവും കേരളത്തിന് ജയം സമ്മാനിച്ചു.
















