തിരുവനന്തപുരം: ദേശീയ ഗെയിംസ് ലോംഗ്ജംപില്‍ നിന്നും രഞ്ജിത്ത് മഹേശ്വരി പിന്‍മാറി.
യോഗ്യത റൗണ്ടിലെ ആദ്യ ചാട്ടത്തിനു ശേഷമായിരുന്നു താന്‍ പിന്‍മാറുന്നതായി രഞ്ജിത്ത് മഹേശ്വരി അറിയിച്ചത്. എന്നാല്‍ പിന്‍മാറുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല.
എന്‍ട്രി ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാലാണ് ലോംഗ് ജന്പില്‍ പങ്കെടുത്തതെന്നും ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കുമെന്നും രഞ്ജിത് പറഞ്ഞു.
















