Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ട്രാക്കില്‍ തീപടര്‍ത്താന്‍ പാലക്കാടിന്റെ കുട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2015, 11:54 pm IST
inSports

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മെഡല്‍ നേടാന്‍ പാലക്കാട് നിന്ന് ഒമ്പത്താരങ്ങളാണ് വരുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ അത്‌ലറ്റിക് മത്സരങ്ങള്‍ക്കായി ട്രാക്കുണരുമ്പോള്‍ കേരളത്തിന്റെ സുവര്‍ണ്ണ പ്രതീക്ഷകളും പേറിക്കൊണ്ടാണ് സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരങ്ങളായിരുന്ന പാലക്കാടിന്റെ ഒമ്പത് കൗമാരതാരങ്ങള്‍ ട്രാക്കിലിറങ്ങുന്നത്. പാലക്കാട് പറളി സ്‌കൂളിലെ എം.വി. രമേശ്വരി, എം.ഡി. താര, മുഹമ്മദ് അഫ്‌സല്‍, വി.വി. ശോഭ, എം.വി. ധനേഷ്, സതീഷ്. ജെ, ജിഷ. വി.വി, കെ.ടി. നീന തുടങ്ങി എട്ടു പേരും മുണ്ടൂര്‍ സ്‌കൂളിലെ പി.യു ചിത്രയും കൂടിയാണ് ഇക്കുറി ദേശീയ ഗെയിംസില്‍ തങ്ങളുടേതായ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുന്നത്.

രാമേശ്വരി തന്റെ രണ്ടാം ദേശീയ ഗെയിംസിനാണ് ഇറങ്ങുന്നതെങ്കില്‍ മറ്റുള്ളവരെല്ലാം നവാഗതരാണ്. 2003ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ എം.വി. രമേശ്വരി നേടിയ റെക്കോഡ് നേട്ടത്തിലൂടെയാണ് കായിക ഭൂപടത്തില്‍ പാലക്കാട് തങ്ങളുടെ വരവറിയിച്ചത്. രമേശ്വരിയിലൂടെ അന്ന് വീശിയ പാലക്കാടന്‍ കാറ്റ് രമേശ്വരിയുടെ സഹോദരന്‍ എം.വി. ധനേഷിനെയുള്‍പ്പെടെ ഒരുപാട് പേരെ സംഭാവന ചെയ്തു. കായിക പ്രേമികളുടെ മനസ്സില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ടായിരുന്നു ഇവരുടെ വരവ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇവരില്‍ സൂപ്പര്‍താരങ്ങള്‍ പി.യു. ചിത്രയും മുഹമ്മദ് അഫ്‌സലുമാണ്. സീനിയര്‍തലത്തിലേക്കുള്ള ചുവടുവയ്‌പാണ് ഇവര്‍ക്കിത്.

പാലക്കാട് പറളി സ്‌കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് അഫ്‌സല്‍ 800, 1500 മീറ്ററുകളിലാണ് ഓടുന്നത്. കഴിഞ്ഞ ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ രണ്ടു സ്വര്‍ണം നേടിയ അഫ്‌സല്‍ പിന്നീട് ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ പങ്കെടുത്ത താരവുമാണ്. കഴിഞ്ഞ മാസം റാഞ്ചിയില്‍ നടന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലും പൊന്നണിഞ്ഞ് വ്യക്തിഗത ചാമ്പ്യനുമായാണ് അഫ്‌സലിന്റെ വരവ്.

അന്തര്‍ സര്‍വകലാശാല മീറ്റിലെ മിന്നുന്ന പ്രകടനത്തിന്റെ അകമ്പടിയുമായാണ് പി.യു. ചിത്ര എന്ന സുവര്‍ണ്ണ രാജകുമാരി തന്റെ ആദ്യ ദേശീയ മീറ്റിനിറങ്ങുന്നത്. 1500, 5000 മീറ്ററുകളിലാണ് ഈ മിടുക്കി മെഡല്‍ പ്രതീക്ഷയുമായി കേരളത്തിന് വേണ്ടി ട്രാക്കിലിറങ്ങുന്നത്. 1500ല്‍ കേരളത്തിന്റെ ഒ.പി. ജെയ്ഷയും 5000ല്‍ പ്രീജ ശ്രീധരനുമൊപ്പമാണ് ചിത്ര മത്സരിക്കാനിറങ്ങുക. പതിനായിരം മീറ്ററില്‍ എം.ഡി. താരയിറങ്ങും. യൂത്ത് കോമണ്‍വെല്‍ത്ത്, ലോക യൂണിവേഴ്‌സിറ്റി മത്സരങ്ങളുടെ പരിചയസമ്പത്തുമായാണ് പറളി സ്‌കൂളിലെ ഈ മുന്‍ താരം വരുന്നത്. പതിനായിരത്തില്‍ പ്രീജ ശ്രീധരനൊപ്പമാണ് താര മത്സരിക്കുക.

വി.വി. ശോഭ 3000 മീറ്ററില്‍ പറളിയുടെ സൂപ്പര്‍താരമായിരുന്ന എം.വി. രമേശ്വരിക്കൊപ്പം മത്സരിക്കും. കെ.ടി. നീന ഉെക്രയ്‌നില്‍ നടന്ന ലോക യൂത്ത് മീറ്റില്‍ പങ്കെടുത്ത ഏക മലയാളി താരമാണ്. 20 കിലോ മീറ്റര്‍ നടത്തത്തിലാണ് നീന മെഡല്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങുന്നത്. ഇക്കഴിഞ്ഞ റാഞ്ചി സ്‌കൂള്‍ ഗെയിംസിലും നീന പൊന്നണിഞ്ഞിരുന്നു.

സ്‌കൂള്‍ മീറ്റിലെ മറ്റൊരു സൂപ്പര്‍താരമായ വി.വി. ജിഷ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇറങ്ങും. ഏഷ്യന്‍ സ്‌കൂള്‍ കായികമേളയില്‍ രണ്ട് സ്വര്‍ണം ഈ പതിനാറുകാരി നേടിയിട്ടുണ്ട്. അമേരിക്കയില്‍ നടന്ന ലോക ജൂനിയര്‍ മീറ്റിലും മത്സരിച്ചു. ഏഷ്യന്‍ ജൂനിയര്‍ മീറ്റില്‍ 4400 റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗം. പുരുഷ ടീമിലെ പറളിയുടെ ഓട്ടക്കാരന്‍ എം.ഡി. ധനേഷും കേരളത്തിനായി ട്രാക്കിലിറങ്ങുന്നുണ്ട്.

പരിചയസമ്പത്തുള്ള അനേകം താരങ്ങള്‍ക്കൊപ്പം മത്സരിക്കാനിറങ്ങുമ്പോഴും ഈ യുവപ്രതിഭകളുടെ ആത്മവിശ്വാസത്തിന് തെല്ലും കുറവു വന്നിട്ടില്ല. എന്തായാലും കുട്ടികളുടെ കഠിനപ്രയത്‌നത്തിന്റെ ഫലം മെഡലുകളായി പിറവിയെടുക്കുമെന്നും അത് കേരളത്തിന് സമ്മാനിക്കാന്‍ കഴിയുമെന്നുമുള്ള ശുഭപ്രതീക്ഷയിലാണ് പറളിയുടെയും മുണ്ടൂരിന്റെയും പരിശീലകരായ മനോജും ഷിജിത്തും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.