ചെന്നൈ: ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം അടുത്തമാസം രണ്ടിന് ചെന്നൈയില്‍ ചേരും. ബോര്‍ഡിന്റെ ഭരണം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തീരുമാനങ്ങളും യോഗത്തില്‍ കൈക്കൊള്ളും.
ഇന്നു ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തക സമിതിയോഗത്തിലാണ് തീരുമാനം. വാര്‍ഷിക ജനറല്‍ ബോഡി യോഗം മാര്‍ച്ച് അഞ്ചിനു മുന്‍പ് ചേരണമെന്ന് സുപ്രീം കോടതി ബിസിസിഐക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
സുപ്രീംകോടതി ഉത്തരവനുസരിച്ച് മാര്‍ച്ച് ആദ്യ വാരം തന്നെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്താന്‍ തീരുമാനിച്ചതായി ബിസിസിഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്.
















