തൃശൂര്‍: എതിരാളികള്‍ എത്തിയില്ല, ബോക്സിങ്ങില്‍ കേരളത്തിന്റെ പുരുഷ താരങ്ങള്‍ രണ്ടാം റൗണ്ടില്‍ കടന്നു. രണ്ടു കേരള താരങ്ങളാണ് അടുത്ത റൗണ്ടിലേക്ക് മത്സരിക്കാതെ കടന്നത്. 60 കിലോ വിഭാഗത്തില്‍ കുല്‍വീന്ദറും 64 കിലോ വിഭാഗത്തില്‍ വിജയകുമാറുമാണ് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ച കേരള താരങ്ങള്‍.
60 കിലോ വിഭാഗത്തില്‍ മിസോറാമിന്റെ ലാന്നുനുല, 64 കിലോ വിഭാഗത്തില്‍ രാജസ്ഥാന്റെ വിജേന്ദര്‍ എന്നിവരാണ് മത്സരത്തില്‍നിന്നും പിന്‍വാങ്ങിയത്. പുരുഷന്മാരുടെ എട്ട് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടന്നു. 52 കിലോ വിഭാഗത്തില്‍ പഞ്ചാബിന്റെ ജതീന്ദര്‍ സിംഗ് വിജയിച്ചു. ഉത്തര്‍പ്രദേശിന്റെ ശരത് ചന്ദ്രയെ ഏഴിനെതിരെ 32 പോയിന്റിനാണ് ജതീന്ദര്‍ പരാജയപ്പെടുത്തിയത്.
















