തൃശൂര്‍: ദേശീയഗെയിംസ് ഭാരോദ്വഹന മത്സരങ്ങള്‍ പൂര്‍ത്തിയായി. അവസാന ദിനത്തിലും റെക്കോര്‍ഡ് പിറന്നു. പുരുഷന്മാരുടെ 105 കിലോ പ്ലസ് വിഭാഗത്തില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍കില്‍ ് യു.പി.യുടെ ഹിമാന്‍ഷുകുമാര്‍ ചാംഗാണ് ജെര്‍കില്‍ 205 കിലോ ഉയര്‍ത്തി ഗെയിംസ്ക്കോഡിട്ടത്. നിലവില്‍ 204 കിലോയുടെതായിരുന്നു റെക്കോഡ്. സ്നാച്ചിലെ 153 കിലോയും ചേര്‍ത്ത ഹിമന്‍സു ആകെ 358 കിലോ ഉയര്‍ത്തി സ്വര്‍ണം നേടി.
രണ്ടാം സ്ഥാനക്കാരനായ യു.പിയുടെ തന്നെ സന്ദീപ്കുമാര്‍ ആകെ 333 കിലോ ഉയര്‍ത്തി.
പഞ്ചാബിന്റെ ജസ്പ്രീത് സിംഗ് 332 കിലോ ഉയര്‍ത്തി വെങ്കലം നേടി. വനിതകളുടെ 75 കിലോ വിഭാഗത്തില്‍ ഹരിയാനയുടെ കവിതാദേവി (218 കിലോ ഗ്രാം) സ്വര്‍ണം നേടി.
എം. പര്നേ ചോംഗ് കോം വെള്ളിയുടെ ഉടമ. തമിഴ്നാടിന്റെ പി.അനുരാധ വെങ്കലത്തിന് അര്‍ഹ. വനിതകളുടെ 75 കിലോ പ്ലസ് മത്സരത്തില്‍ പഞ്ചാബിന്റെ ഗീതാ റാണിക്കാണ് സ്വര്‍ണം. മഹാരാഷ്ട്രയുടെ കോമള്‍ വകാലേ വെള്ളിയും കര്‍ണാടകയുടെ പി.എം കാഞ്ചന വെങ്കലവും അക്കൗണ്ടിലെത്തിച്ചു.
















