കോഴിക്കോട്: ദേശീയ ഗെയിംസ് വനിതാ ബീച്ച് വോളി ആദ്യ സെമിയില്‍ കരുത്തരായ തമിഴ്നാടിനെ കേരള എ ടീം നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ കേരള ബി ടീം ആന്ധ്രയോട് തോറ്റു.
ആദ്യ സെമിയില്‍ തമിഴ്നാടിന്റെ ഹേമമാലിനി-നര്‍മ്മദ സഖ്യത്തെയാണ് കേരള എ ടീമിന്റെ കെ.എ ഷഹാന-ഇ അശ്വതി സഖ്യം തോല്പിച്ചത്. സ്കോര്‍: (16-21, 15-21).
രണ്ടാം സെമിയില്‍ ആദ്യ സെറ്റ് (21-7) അനായാസം സ്വന്തമാക്കിയ കേരള ബി ടീമിന്റെ ജിഷ-സോണിയ സഖ്യം രണ്ടാം സെറ്റ് (18-21) കൈവിട്ടതോടെ മത്സരം സമനിലയിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ 3-0ന് മുന്നിട്ട കേരളം അനായാസം ജയിക്കുമെന്നാണ് കണക്കുകൂട്ടിയത്. പക്ഷെ, ആന്ധ്ര 15-13ന് സെറ്റ് സ്വന്തമാക്കി. ഇന്ന് വൈകിട്ട് അഞ്ചിന് ലൂസേഴ്സ് ഫൈനലുകളും ശേഷം ഫൈനലുകളും നടക്കും.
















