കൊച്ചി : ദേശീയ ഗെയിംസ് ടേബിള്‍ ടെന്നീസിലും ജിംനാസ്റ്റിക്സിലും ചരിത്രം കുറിച്ച് കേരളം. ടേബിള്‍ ടെന്നിസ് വനിതാ വിഭാഗം ഡബിള്‍സില്‍ കേരളം വെങ്കലം നേടി. ഇതാദ്യമായാണ് ടേബിള്‍ ടെന്നീസില്‍ കേരളം മെഡല്‍ നേടുന്നത്.
മരിയ റോണി, സേറ ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തിനായി മെഡല്‍ നേടിയത്. ദല്‍ഹിയുടെ മനിക നേഹ സംഖ്യത്തെയാണ് കേരളം സെമിയില്‍ പരാജയപ്പെട്ടത്.
ജിംനാസ്റ്റിക്സില്‍ കേരളം ആദ്യമായാണ് മെഡല്‍ നേടുന്നത്. എം. ഷിനോജാണ് കേരളത്തിനായി മെഡല്‍ നേടിയത്.
















