ആലപ്പുഴ: വേമ്പനാട് കായലിന്റെ ഓളപ്പരപ്പില്‍ മോഹങ്ങളുടെ തുഴ വീശിയെറിഞ്ഞ കേരളം റോവിങ്ങില്‍ മൂന്നിനങ്ങളില്‍ സെമിഫൈനലില്‍ കടന്നു. 500 മീറ്ററിന്റെ ഹീറ്റ്സിലാണ് കേരളം മികവുകാട്ടിയത്. വിവിധ ഇനങ്ങളിലായി 27 ഹീറ്റ്സുകള്‍ ഇന്നലെ പൂര്‍ത്തിയായി. ഹീറ്റ്സ് ഇന്നും തുടരും. സെമിഫൈനലും ഫൈനലും നാളെ.
വനിതാ ഡബിള്‍ സ്കളില്‍ താരാ കുര്യന്-ഡിറ്റിമോള്‍ വര്‍ഗീസ് സഖ്യവും പുരുഷ കോക്സ്ലെസ് ഫോറില്‍ ടി.എസ്. അരുണ്‍, ടി.എ. അനീഷ്, എസ്. സാജു, കെ.കെ. സുഭാഷ് കൂട്ടുകെട്ടും വനിത സിംഗിള്‍ സ്കള്‍സില്‍ ഡിറ്റിമോളുമാണ് അവസാന നാലില്‍ ഇടംനേടിയത്.
ഹീറ്റ്സിലും സര്‍വീസസിന്റെ ആധിപത്യമായിരുന്നു. അഞ്ചിനങ്ങളില്‍ അവരുടെ താരങ്ങള്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ തെലുങ്കാന നാലിനങ്ങളിലും ഒഡീഷ, കര്‍ണാടക എന്നിവ മൂന്നിനങ്ങളില്‍ വീതവും ഒന്നാമതായി ഫിനിഷ് ചെയ്തു. കനോയിങ്, കയാക്കിങ് മത്സരങ്ങള്‍ക്കുള്ള താരങ്ങള്‍ ഏഴിന് എത്തിത്തുടങ്ങും. ഒമ്പതിനാണ് ഈയിനങ്ങളിലെ മത്സരങ്ങളുടെ തുടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: