കൊച്ചി: ദേശീയ ഗെയിംസ് ടേബിള്‍ ടെന്നീസിന്റെ വനിതാവിഭാഗം ടീം സ്വര്‍ണ്ണം മഹാരാഷ്‌ട്ര സ്വന്തമാക്കി. ഇന്നലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പശ്ചിമ ബംഗാളിലെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മഹാരാഷ്‌ട്ര സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. വെങ്കലം തമിഴ്‌നാടും ദല്‍ഹിയും പങ്കിട്ടു.
മധുരിക പദ്കര്‍, പൂജാ സഹസ്രബുദ്ധെ, സെനോര ഡിസ്സൂസ, ശ്വേത പാര്‍ത്ഥേ, ഷാര്‍വ്വി രാജ്കുമാര്‍ എന്നീ താരങ്ങളാണ് മഹാരാഷ്‌ട്ര വനിതാ ടീമിനെ സുവര്‍ണ്ണ നേട്ടത്തിലെത്തിച്ചത്. കൃതിക സിന്‍ഹറോയ്, മൗമ ദസ്ലോസ്തി, പൗലോമി ഘട്ടക്, അങ്കിതാ ദാസ് എന്നിവരാണ് വെസ്റ്റ് ബംഗാള്‍ ടീമംഗങ്ങള്‍.
ഷൈലജ ഗോഗാഥ്, കൊന്‍ കാര്‍ബ് എന്നിവര്‍ യഥാക്രമം മഹാരാഷ്‌ട്ര ടീമിന്റെ കോച്ചും ടീം മാനേജരുമാണ്. വെള്ളി നേടിയ പശ്ചിമ ബംഗാള്‍ ടീമിന്റെ പരിശീലകന്‍ മിഹിര്‍ ഘോഷും ടീം മാനേജര്‍ രംഗൂണ്‍ മസൂംദാറുമാണ്.
















