തൃശൂര്‍: 35-ാമത് ദേശീയ ഗെയിംസ് ഷൂട്ടിങ്ങ് മത്സരത്തില്‍ ക്ലേപീജിയണ് ട്രാപ്പ് വനിതകളുടെ ടീം ഇനത്തില്‍ തമിഴ്നാടിന് സ്വര്‍ണ്ണം.
ആദ്യ രണ്ട് റൗണ്ട് മത്സരങ്ങളില്‍ മുന്നിട്ട് നിന്ന ദല്‍ഹിയെ അവസാന റൗണ്ടില്‍ പിന്തളളിയാണ് 169 പോയിന്റോടെ തമിഴ്നാട് സ്വര്‍ണ്ണം നേടിയത്.
തമിഴ്നാടിനു വേണ്ടി ആസിയ ഫിറോസ് ഖില്‍ജി, ആഷില ഫിറോസ് ഖില്‍ജി, എന്‍ നിവേദ എന്നിവരാണ് മത്സരിച്ചത്. 167 പോയിന്റുമായി ദല്‍ഹി വെള്ളി മെഡല്‍ കരസ്ഥമാക്കി. സര്‍വ്വീസ് സ്പോര്‍ട്സ് കൗണ്‍സില്‍ ബോര്‍ഡ് 158 പോയിന്റുമായി വെങ്കലവും നേടി.
















