കൊച്ചി: ഭാരത സര്‍ക്കാരിന്റെ സ്വഛ്ഭാരത്, പുഴ ശുചീകരണം എന്നീ ആശയങ്ങളെ പിന്തുണച്ച് സിനിമവരുന്നു. സ്വഛ്ഭാരത് എന്ന പേരില്‍ നമഃകലാക്ഷേത്ര നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്യുന്ന സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ഇന്ന് മൂന്ന് മണിക്ക് എറണാകുളം മറൈന്‍ ഡ്രൈവില്‍ കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ നിര്‍വഹിക്കും.
ഇതോടനുബന്ധിച്ച് ഇന്ന് രാവിലെ എട്ട് മണിക്ക് ഏലൂര്‍ ചൗക്കയില്‍ നിന്ന് മറൈന്‍ ഡ്രൈവ് വരെ പുഴ ശുചീകരണ സന്ദേശവുമായി നീന്തല്‍ വിദഗ്ധന്‍ വിജയ് ബിജു സാഹസിക നീന്തല്‍ നടത്തും. തുടര്‍ന്ന് ബിജുവിന് മന്ത്രി ഗൗഡ ജലശ്രീപട്ടം നല്‍കും.
ചടങ്ങില്‍ രാഷ്‌ട്രീയ, കലാസാംസ്‌കാരിക, സിനിമാ, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് സൈന്‍ സിഇഒ ശിവശങ്കരന്‍, സ്വഛ്ഭാരത് സംവിധായകന്‍ വിജീഷ് മണി എന്നിവര്‍ അറിയിച്ചു.
















