പെര്‍ത്ത്: ത്രിരാഷ്ട്ര ക്രിക്കറ്റിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് തച്ചുതകര്‍ത്ത് ഓസ്ട്രേലിയ ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 8 വിക്കറ്റ് ബലികഴിച്ച് 278 റണ്‍സെടുത്തു. ഇംഗ്ലണ്ട് 39.1 ഓവറില്‍ 166 ന് ചിറകറ്റുവീണു.
ഗ്ലെന്‍ മാക്സ്വെല്ലിന്റെ ഓള് റൗണ്ട് പ്രകടനമാണ് (95 റണ്‍സും നാലു വിക്കറ്റും) ഓസീസിന് ആധികാരിക ജയമൊരുക്കിയത്. മിച്ചല്‍ മാര്‍ഷ് (60), ജെയിംസ് ഫാല്‍ക്നര്‍ (50 നോട്ടൗട്ട്), സ്റ്റീവന്‍ സ്മിത്ത് (40), മിച്ചല്‍ ജോണ്സന് (3 വിക്കറ്റ്), ജോഷ് ഹെസല്‍വുഡ് (2 വിക്കറ്റ്) എന്നിവരും ഓസീസിന്റെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്കി.
ഇംഗ്ലീഷ് ബാറ്റിംഗ് നിരയില്‍ മൊയീന്‍ അലിയും (26) ജോ റൂട്ടും (25) രവി ബൊപ്പാരയും (33) സ്റ്റ്യുവര്‍ട്ട് ബ്രോഡും (24) മാത്രമേ രണ്ടക്കം കടന്നുള്ളു. മൂന്നു വിക്കറ്റുകളോടെ ബ്രോഡ് പന്തുകൊണ്ടും മികവുകാട്ടി. മാക്സ്വെല് മാന്‍ ഓഫ് ദ മാച്ച്. മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദ സീരിസ്.
















