തൃശൂര്‍: പുരുഷ വിഭാഗം ഭാരോദ്വഹനം 56 കിലോ വിഭാഗത്തില്‍ ആന്ധ്രപ്രദേശിന്റെ ശ്രീനിവാസ റാവുവിന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 137 കിലോഗ്രാം ഭാരമുയര്‍ത്തി 135 കിലോ ഗ്രാമിന്റെ സ്വന്തം റെക്കോര്‍ഡാണ് ശ്രീനിവാസ റാവു മറികടന്നത്.
സ്നാച്ചില്‍ 106 കിലോ ഗ്രാം ഭാരമുയര്‍ത്തി 28 പോയിന്റ് നേടി റാവു ചരിത്രം തിരുത്തി. ഛത്തീസ്ഗഡിന്റെ മഹാജന് ദീപക് രമേഷാണ് വെള്ളി നേടിയത്. സ്നാച്ചില്‍ 105ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 133 ഉം കിലോ ഗ്രാം ഭാരമുയര്‍ത്തി 25 പോയിന്റ് മഹാജന് ദീപക് രമേഷ് ഉറപ്പിച്ചു.
കേരളത്തിന്റെ മോഹന്യൂസുന്ദരം.എസ് 23 പോയിന്റോടെ മൂന്നാം സ്ഥാന്യൂത്തെത്തി. സ്നാച്ചില്‍ 109ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 128 ഉം കിലോ ഗ്രാം ഭാരമുയര്‍ത്തിയാണ് കേരളത്തിഈയിനത്തില് ആദ്യ മെഡല്‍ സമ്മാനിച്ചത്. ചെന്നൈ സ്വദേശിയായ മോഹന്യൂസുന്ദരം കേരളത്തിനു വേണ്ടി മത്സരിക്കുകയായിരുന്നു.
കേരളത്തിനായി എം.എസ്. കാര്‍ത്തികും മത്സരിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം ്യൂനടന്ന വനിതകളുടെ 53 കിലോഗ്രാം മത്സരത്തില്‍ ഹരിയാനയുടെ പ്രീതി 176 കിഗ്രാം ഉയര്‍ത്തി സ്വര്‍ണം നേടി.
മഹാരാഷ്ട്രയുടെ ദിക്ഷ ഗെയ്കവാദിന് വെള്ളിപ്പതക്കം ലഭിച്ചു. ദിക്ഷ 171 കിലോഗ്രാം ഉയര്‍ത്തിയത്. ആന്ധ്രാപ്രദേശിന്റെ വെങ്കട ലക്ഷ്മി കാത്തില 168 കിലോഗ്രാം ഉയര്‍ത്തി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: