Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നാടുവാഴാന്‍ ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2015, 10:33 pm IST
inSports

35-ാം ദേശീയ ഗെയിംസിന് ഇന്ന് അരങ്ങുരണരുമ്പോള്‍ കേരളം ലക്ഷ്യമിടുന്നത് ഓവറോള്‍ കിരീടം. 1987-ല്‍ ആദ്യം ആതിഥേയത്വം വഹിച്ചതിനുശേഷം കേരളത്തിന് ഇതുവരെ ദേശീയ ഗെയിംസില്‍ ചാമ്പ്യന്മാരാവാന്‍ കഴിഞ്ഞിട്ടില്ല. കിരീടം തിരിച്ചുപിടിക്കണമെന്ന വാശിയില്‍ ജംബോ സംഘമാണ് ഇക്കുറി കേരളത്തിനായി പടവെട്ടുന്നത്.

744 താരങ്ങള്‍ ഇത്തവണ കേരളത്തിനുവേണ്ടി ബൃഹത് കായികമേളയില്‍ മാറ്റുരയ്‌ക്കും. 33 ഇനങ്ങളിലും മത്സരിക്കുന്ന കേരള ടീമില്‍ 391 പുരുഷന്മാരും 353 വനിതകളുമുണ്ട്. ആതിഥേയര്‍ക്ക് ഏറ്റവുമധികം സാധ്യതയുള്ള അത്‌ലറ്റിക്‌സില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 90 പേരും നീന്തലില്‍ 44 താരങ്ങളും മെഡലിനായി മല്ലിടും. 46 പുരുഷന്മാരും 44 വനിതകളുമാണ് അത്‌ലറ്റിക്‌സ് ടീമിലുള്ളത്. ട്രാക്കിനോട് വിടപറയാന്‍ ഒരുങ്ങുന്ന ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേത്രി പ്രീജാ ശ്രീധരനാണ് കേരള ക്യാപ്ടന്‍.

അതേസമയം, കേരളത്തിന്റെ ടീം തെരഞ്ഞെടുപ്പ് ഏറെ വിവാദമായിരുന്നു. അത്‌ലറ്റികസ് ടീം തെരഞ്ഞെടുപ്പിനെതിരെ പി.ടി. ഉഷ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തുകയുണ്ടായി. ട്രയല്‍സിലെ ഒന്നാം സ്ഥാനക്കാരെ തഴഞ്ഞ് ട്രയല്‍സില്‍ പങ്കെടുക്കാത്തവരെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവെച്ചത്. അതുപോലെ ബോക്‌സിങ്, റോവിങ് എന്നുവേണ്ട എല്ലാ ടീം സെലക്ഷനുകളിലും വിവാദങ്ങളുടെ പുകച്ചുരുള്‍ ഉയര്‍ന്നുവന്നു.

2007-ല്‍ ഗുവാഹത്തിയില്‍ നടന്ന 33-ാം ഗെയിംസില്‍ 31 സ്വര്‍ണ്ണവും 19 വെള്ളിയും 25 വെങ്കലവുമടക്കം 75 മെഡലുകളുമായി നാലാം സ്ഥാനത്തായിരുന്നു കേരളം. 59 സ്വര്‍ണ്ണവും 46 വെള്ളിയും 37 വെങ്കലവും ഉള്‍പ്പെടെ 142 മെഡലുകള്‍ വാരിയ സര്‍വീസസ് ചാമ്പ്യന്‍പട്ടം ചൂടി. 51 സ്വര്‍ണ്ണം കൈക്കലാക്കിയ മണിപ്പൂര്‍ രണ്ടാം സ്ഥാനത്തെത്തി.

എന്നാല്‍ 2011-ല്‍ റാഞ്ചിയില്‍ കേരളം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 70 സ്വര്‍ണ്ണവും 50 വെള്ളിയും 42വെങ്കലവും പോക്കറ്റിലാക്കി സര്‍വീസസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കേരളത്തിന് കൈവന്നത് 30 സ്വര്‍ണ്ണവും 29 വെള്ളിയും 28 വെങ്കലവുമടക്കം 87 മെഡലുകള്‍. മണിപ്പൂര്‍, ഹരിയാന, മഹാരാഷ്‌ട്ര, ഝാര്‍ഖണ്ഡ്, ദല്‍ഹി എന്നീ ടീമുകളും മെഡല്‍പ്പട്ടികയില്‍ കേരളത്തിന് മുകളില്‍ ഇടംപിടിച്ചു.

കഴിഞ്ഞതവണ അത്‌ലറ്റിക്‌സിലാണ് കേരളം ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയത്, 9 സ്വര്‍ണ്ണവും 10 വെള്ളിയും 8 വെങ്കലവും. ബാഡ്മിന്റണില്‍ മൂന്ന് സ്വര്‍ണ്ണവും ഒന്നു വീതം വെള്ളിയും വെങ്കലവും കരസ്ഥമാക്കിയപ്പോള്‍ കനോയിങ്ങിലും കയാക്കിങ്ങിലും കേരളം നേടിയത് അഞ്ച് സ്വര്‍ണ്ണവും നാല് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 12 മെഡലുകള്‍. സൈക്ലിങ്ങിലും കേരളം മികച്ച പ്രകടനം തന്നെ അക്കുറി പുറത്തെടുത്തു. 4 സ്വര്‍ണ്ണ അടക്കം 15 മെഡലുകള്‍ സൈക്ലിങ് താരങ്ങള്‍ സംസ്ഥാനത്തിന്റെ പട്ടികയിലെത്തിച്ചു. വാട്ടര്‍പോളോയില്‍ രണ്ടും തുഴച്ചലില്‍ മൂന്നും ഖോ-ഖോയിലും വോളിബോളിലും ഒന്നുവീതം സ്വര്‍ണ്ണവും പോയവട്ടം പിടിച്ചെടുത്തിരുന്നു.

സ്വന്തം മണ്ണിലെ ഗെയിംസ് എന്ന ആനുകൂല്യം മുതലെടുത്ത് കിരീടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് കേരള ക്യാംപ്. അത്‌ലറ്റിക്‌സ്, സൈക്ലിങ്്, ബാഡ്മിന്റണ്‍, കനോയിങ് ആന്‍ഡ് കയാക്കിങ്, വാട്ടര്‍പോളോ, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍ എന്നിവയില്‍ മെഡല്‍ കൈവരുമെന്ന പ്രതീക്ഷയിലാണ് കേരളം. മെഡല്‍വേട്ട ലക്ഷ്യമിട്ട് സംസ്ഥാനത്തിനു പുറത്ത് ജോലിചെയ്യുന്ന മലയാളികളെയും ഉള്‍പ്പെടുത്തിയാണ് കേരളം കളത്തിലിറങ്ങുന്നത്. റെയില്‍വേയുടെയും സര്‍വീസസിന്റെയും ഒഎന്‍ജിസിയുടെയും ഉള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ താരങ്ങള്‍ ഇത്തവണ സംസ്ഥാനത്തിനുവേണ്ടി മാറ്റുരയ്‌ക്കും. നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്ന പ്രധാന ഘടകവും അതുതന്നെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.