Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യക്ക് ഇന്ന് ‘സെമിഫൈനല്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 11:46 pm IST
inSports

പെര്‍ത്ത്: ത്രിരാഷ്‌ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഇന്ന് സെമിഫൈനല്‍. ഇന്നത്തെ കളിയില്‍ ഇംഗ്ലണ്ടിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ടീം ഇന്ത്യക്ക് ഫൈനലില്‍ കളിക്കാം. അതേസമയം മഴമൂലം കളി ഉപേക്ഷിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടായിരിക്കും ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരായ രണ്ടാം മത്സരം മഴകാരണം ഉപേക്ഷിച്ചതോടെയാണ് ഫൈനലില്‍ കടക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ പോരാട്ടത്തില്‍ ജയം അനിവാര്യമായത്. ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലണ്ട് ഈ കളിയില്‍ നേടിയത്.

നേരത്തെ ആദ്യമത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടും ടീം ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതേസമയം ഇംഗ്ലണ്ടാകട്ടെ ഓസ്‌ട്രേലിയയോട് രണ്ട് കൡകളിലും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിന് മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ളപ്പോള്‍ ഇന്ത്യക്ക് രണ്ട് പോയിന്റാണുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയ ഒരു കളിയും തോല്‍ക്കാതെയാണ് ഫൈനലില്‍ ഇടംപിടിച്ചത്. മൂന്ന് കളികള്‍ അനായാസം വിജയിച്ചപ്പോള്‍ ഇന്ത്യക്കെതിരായ രണ്ടാം മത്സരം മഴയത്ത് ഒലിച്ചുപോവുകയും ചെയ്തു. ഈ കളിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും രണ്ട് പോയിന്റ് വീതം പങ്കുവെച്ചത്.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മ ഇന്നും കളിക്കാനിറങ്ങില്ല എന്നത് ടീം ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാണ്. പരിക്കില്‍ നിന്നും പൂര്‍ണമുക്താനാകാത്തതാണ് കാരണം. ലോകകപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫോമിലുള്ള രോഹിതിനെ കളിപ്പിച്ച് പരിക്ക് വഷളാക്കണ്ടെന്നാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. ഇന്ന് ഇംഗ്ലണ്ടിനെതിരേ നടക്കുന്ന നിര്‍ണായകമത്സരത്തില്‍ ശിഖര്‍ ധവാന്‍-അജിന്‍ക്യ രഹാനെ ജോഡിയായിരിക്കും ഇന്നിംഗ്‌സ് തുറക്കുക. ധവാന്റെ മോശം ഫോമും രോഹിത്തിന്റെ പരിക്കും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.

ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായ്‌മയാണ് ടീം ഇന്ത്യയെ കുഴക്കുന്നത്. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും അമ്പാട്ടി റായിഡും അവസരത്തിനൊത്തുയരുന്നുമില്ല. ബൗളിംഗ് നിരയും മികച്ച പ്രകടനമല്ല നടത്തുന്നത്. ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും മുഹമ്മദ് ഷാമിയും ഉള്‍പ്പെടുന്ന പേസ് ബൗളര്‍മാരും അക്ഷര്‍ പട്ടേല്‍ നയിക്കുന്ന സ്പിന്നര്‍മാരും കഴിഞ്ഞ മത്സരങ്ങളില്‍ തീര്‍ത്തും നിറം മങ്ങുന്നതാണ് കണ്ടത്.

അതേസമയം ഇന്ത്യയെ അപേക്ഷിച്ച് ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് നടത്തുന്നത്.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഇയാന്‍ ബെല്‍, അര്‍ദ്ധസെഞ്ചുറി നേടിയ ജോ റൂട്ട്, മോയിന്‍ അലി, ജെയിംസ് ടെയ്‌ലര്‍, ക്യാപ്റ്റന്‍ മോര്‍ഗന്‍ തുടങ്ങിയവരുടെ ഫോമിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ടീം ഇന്ത്യയെ അപേക്ഷിച്ച് മികച്ച ബൗളര്‍മാരും ഇംഗ്ലണ്ടിനുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, വോക്‌സ്, ഫിന്‍, ബ്രോഡ് തുടങ്ങിയവര്‍ കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. എന്തായാലും ഇന്ന് ആര് ജയിച്ചാല്‍ലും ഫൈനല്‍ കളിക്കാമെന്നതിനാല്‍ ആവേശകരമായ മത്സരത്തിനായിരിക്കും പെര്‍ത്ത് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.