Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ടീമില്‍ 744 പേര്‍, പ്രീജാ ശ്രീധരന്‍ ക്യാപ്റ്റന്‍; കേരളത്തിന് ജംബോ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2015, 11:43 pm IST
inSports

തിരുവന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍  കേരളത്തിന് ജംബോ സംഘം. ചാമ്പ്യന്‍പട്ടം ലക്ഷ്യമിട്ട് 744 പേരാണ് കേരളത്തിനായി ഗെയിംസില്‍ മാറ്റുരയ്‌ക്കാനിറങ്ങുന്നത്.

33 മത്സര ഇനങ്ങളിലും മാറ്റുരയ്‌ക്കുന്ന കേരള ടീമില്‍ 391 പുരുഷതാരങ്ങളും 353 വനിതാ താരങ്ങളുമുണ്ട്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവ് പ്രീജാ ശ്രീധരന്‍ ടീമിനെ നയിക്കും.

1987 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ ചാമ്പ്യന്‍ പട്ടം നേടിയ കേരള ടീം ആ പ്രകടനം വീണ്ടും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് കളത്തിലിറങ്ങുന്നത്.

2011ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഗെയിംസില്‍ കേരളം ഏഴാം സ്ഥാനത്തായിരുന്നു. 70 സ്വര്‍ണ്ണവും 50 വെള്ളിയും 42 വെങ്കലവുമായി സര്‍വ്വീസസാണ് ആദ്യ ചാമ്പ്യന്മാരായത്. 30 സ്വര്‍ണവും 29 വെള്ളിയും 28 വെങ്കലവുമുള്‍പ്പെടെ 87 മെഡലുകളാണ് കേരളം റാഞ്ചിയില്‍ നേടിയത്. സര്‍വ്വീസസിന്റെയും റെയില്‍വേയുടെയും ഒഎന്‍ജിസിയുടെയും ബിഎസ്എഫിന്റെയും മലയാളി താരങ്ങളായ 39 പേര്‍ കേരളത്തിനുവേണ്ടി അണിനിരക്കുന്നതാണ് കേരളത്തിന്റെ പ്രതീക്ഷയെ വാനോളം ഉയര്‍ത്തുന്നത്.

അത്‌ലറ്റിക്‌സ്, നീന്തല്‍, കാനോയിംഗ്, കയാക്കിംഗ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍, ഖോ-ഖോ, ഹാന്‍ഡ്‌ബോള്‍, സൈക്ലിംഗ് ഇനങ്ങളില്‍ കേരളത്തിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. അത്‌ലറ്റിക്‌സില്‍ 90 പേരും നീന്തലില്‍ 40താരങ്ങളുമാണ് മത്സരിക്കുന്നത്. പരിശീലകരും മാനേജര്‍മാരും ഉള്‍പ്പെടെ 206 പേര്‍ ടീമീനൊപ്പമുണ്ട്. ദേശീയ ഗെയിംസില്‍ ഇത്തവണ 100 മെഡല്‍ ഉറപ്പായും നേടുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസും ദേശീയ ഗെയിംസിന്റെ കേരള സംഘത്തിന്റെ ചുമതലയുള്ള വില്‍സണ്‍ ചെറിയാനും പറയുന്നു.

റെയില്‍വേയില്‍ ജോലി ചെയ്യുന്ന പ്രീജ ശ്രീധരന്‍, മെര്‍ലിന്‍. കെ.ജോസഫ്, എം.എ. പ്രജുഷ്, ലിക്‌സി ജോസഫ്, നിക്‌സി ജോസഫ്, ബിബിന്‍ മാത്യു, ജോസഫ് ജി എബ്രഹാം, ജിതിന്‍ പോള്‍, എം.രഞ്ജിത്ത്, കെ.പി.ബിമില്‍, പിന്റോ മാത്യു, പഞ്ചാബില്‍ ജോലി ചെയ്യുന്ന ഒ.പി ജയ്ഷ, ഒ.എന്‍.ജി.സി.യിലെ എസ്.സിനി, സര്‍വ്വീസസിലെ എന്‍എ.ഷമീര്‍മോന്‍, സജീഷ് ജോസഫ് എന്നിവര്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷകലാണ്.

റെയില്‍വേയുടെ കപില്‍ദേവ്, മനുജോസഫ്, ടെറിന്‍ ആന്റണി, പൗര്‍ണിമ, സൗമ്യ എന്നിവര്‍ വോളി ബോളിലും ഒഎന്‍ജിസിയുടെ അപര്‍ണ ബാലന്‍, പി.സി.തുളസി, എസ്.എച്ച്. പ്രണോയ്, അരുണ്‍ വിഷ്ണു എന്നിവര്‍ ബാഡ്മിന്റനിലും റെയില്‍വേയുടെ സ്മൃതി ബാസ്‌ക്കറ്റ് ബോളിലും കേരളത്തിന് ശക്തിപകരും. ബിഎസ്എഫിന്റെ രഞ്ജിത്ത് മോഹന്‍, ബി.വിനു, ജോസഫ് ഫ്രാന്‍സിസ്, ഇന്ത്യന്‍ നേവിയിലെ ജി.മോഹിത, മംഗളം സിംഗ്, സുനില്‍കുമാര്‍, സൈമണ്‍ സിംഗ്, ഹിരണ്‍ കുമാര്‍, ശിവശങ്കരന്‍ എന്നിവര്‍ കനോയിംഗ് കയാക്കിംഗ് ഇനങ്ങളില്‍ സംസ്ഥാനത്തിനുവേണ്ടി കളത്തിലിറങ്ങും.

സര്‍വ്വീസസിന്റെ ഷിനോജ് ജിംനാസ്റ്റിക്‌സിലും അന്താരാഷ്‌ട്രതാരമായ സാജന്‍ പ്രകാശ് നീന്തലിലും സുവര്‍ണ പ്രതീക്ഷകളാണ്. നീന്തലില്‍ അന്താരാഷ്‌ട്ര താരങ്ങളായ അനൂപ് ആഗസ്റ്റിന്‍, ശര്‍മ്മ എസ്.പി നായര്‍, പൂജ ആര്‍.ആല്‍വ എന്നിവരും കേരളത്തിനുവേണ്ടി മത്സരത്തിനിറങ്ങും. 12 സ്വര്‍ണ്ണമാണ് കേരള ടീം നീന്തലില്‍ ഇത്തവണ സ്വപ്‌നംകാണുന്നത്.

ആതിഥേയ സംസ്ഥാനമെന്ന നിലയില്‍ ഓരോ ഇനങ്ങളിലും മൂന്നുപേര്‍ക്ക് മത്സരിക്കാവുന്നതും സ്വന്തം മണ്ണിലെ വേദികളും കാണികളുടെ പിന്തുണയും കേരളത്തിന് അനുകൂല ഘടകങ്ങളാണ്. ഗെയിംസില്‍ മെഡല്‍ നേടുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലിയെന്ന വാഗ്ദാനവുമുണ്ട്. സ്വര്‍ണ്ണം നേടുന്നവര്‍ക്ക് അഞ്ചുലക്ഷവും വെള്ളി നേടുന്നവര്‍ക്ക് മൂന്നുലക്ഷവും വെങ്കലം നേടുന്നവര്‍ക്ക് ഒരുലക്ഷവും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.