Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തബലയിലൂടെ വന്നു, നാടകത്തിലൂടെ സിനിമയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:48 pm IST
in Entertainment

മാള അരവിന്ദന്റെ മൃതദേഹം പൊതുദര്‍ശനത്തിന് തൃശൂര്‍ റീജണല്‍
തിയ്യറ്ററില്‍ വെച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകന്‍ മുത്തു

തൃശൂര്‍ : തബലയിലൂടെയെത്തി നാടകത്തിലുടെ സഞ്ചരിച്ച് സിനിമയിലെത്തിയ കലാജീവിതമായിരുന്നു ടി.കെ. അരവിന്ദന്‍ എന്ന മാള അരവിന്ദന്റേത്. സംഗീത അധ്യാപികയായ അമ്മയുടെ സംഗീത പാരമ്പര്യം ഉള്‍കൊണ്ടാണ് തബല വാദനത്തിലേക്ക് കടന്നത്. കൊച്ചിന്‍ മുഹമ്മദ് ഊസ്താദില്‍ നിന്നാണ് തബലയില്‍ ബാല പാഠം പഠിച്ചത്.

പ്രാഥമിക കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉള്‍ക്കൊണ്ട മാള പിന്നിടെല്ലാം സ്വയം ആര്‍ജ്ജിക്കുകയായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കലാ രംഗത്തേക്ക് വന്ന മാള അരവിന്ദന്‍ യുവജനോത്സവ വേദികളിലും സജീവമായിരുന്നു. നിരവധി തവണ സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനാര്‍ഹനായ അദ്ദേഹം പിന്നിട് നാടക സമിതികളിലേക്ക് കടന്നു. സ്‌കൂള്‍ പഠനകാലത്ത് ഹാര്‍മോണിയം കലാകാരനായ പരമനുമായുള്ള സൗഹൃദമാണ് നാടകത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

തുടര്‍ന്ന് ഇരുവരും അമച്ച്വര്‍ നാടകവേദികളില്‍ സ്ഥിരം സാന്നിദ്ധ്യമായി മാറി. നാടകങ്ങള്‍ക്ക് ഒപ്പം ഗാനമേളകളിലുടെ ഉത്സവപ്പറമ്പുകളിലും നിറസാന്നിദ്ധ്യമായി മാറി. അന്നമനട കലാസമിതിയുടെ ഗായകനായ മാധവനുമായുള്ള സൗഹൃദവും കലാജീവിതത്തില്‍ മാള അരവിന്ദനെ ഏറെ സ്വാധീനിച്ചു.തബലയും നാടകവും ഗാനമേളയുമെല്ലാം നിറഞ്ഞ് നില്‍ക്കുന്നത്തിനിടയിലാണ് സിനിമ നടനാകണമെന്ന മോഹം മനസില്‍ ചേക്കേറിയത്.പിന്നെ ഒന്നും ചിന്തിച്ചില്ല, മദ്രാസിലേക്ക് വണ്ടി കയറി.

ജെ.എ.ആര്‍.ആനന്ദ് സംവിധാനം ചെയ്യുന്ന എന്റെ കുഞ്ഞ് എന്ന സിനിമയിലേക്ക് നടീനടന്‍മാരെ ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം കണ്ടതോടെയാണ് മദ്രാസ് യാത്ര വേഗത്തിലാക്കിയത്. ചാലക്കുടിയില്‍ നിന്ന് ആറു രൂപ തീവണ്ടി ചാര്‍ജ്ജ് നല്‍കിയാണ് കരിവണ്ടിയില്‍ അവിടെ എത്തിയത്. മദ്രാസില്‍ ചെന്ന് സുഹൃത്തിനെ കണ്ട് താമസ കാര്യം അറിയിച്ചപ്പോള്‍ മുഖഭാവം പന്തിയല്ലെന്ന് കണ്ട് അവിടെ നിന്ന് എന്റെ കുഞ്ഞിന്റെ ഷുട്ടീംഗ് ലൊക്കേഷനായ വടപളനിയെിലെത്തി. അവിടെ മാളയെ പൊലെ സിനിമ ഭ്രമം തലയ്‌ക്ക് പിടിച്ച ഒരു പാടുപേരുണ്ടായിരുണ്ടായിരുന്നു. അവരില്‍ ഒരുവനായി അവിടെ താമസിച്ചു.

ഇതിനിടയില്‍ സംവിധായകനെ കണ്ട് തന്റെ മോഹം അറിയിച്ചു. അനശ്വര നടന്‍ സത്യനോടൊപ്പമായിരുന്നു സിനിമയിലെ ആദ്യ സീന്‍. പട്ടി കടിക്കാന്‍ ഓടിക്കുമ്പോള്‍ സത്യന്റെ പിന്നില്‍ ഒളിച്ചിരിക്കുന്ന സീന്‍.. പിന്നിട് എറെ നാളുകള്‍ക്ക് ശേഷം ഡോ.ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച തളിരുകള്‍ എന്ന സിനിമയിലായിരുന്നു വേഷം ലഭിച്ചത്.എന്നാല്‍ ആദ്യം പുറത്തിറങ്ങിയത് സിന്ദൂരം എന്ന ചിത്രമായിരുന്നു ഭ്രാന്തന്റെ വേഷത്തിലായിരുന്നു മാള.

ഇതിലും സംവിധായകന്റെ മനസിണങ്ങുന്നവിധം അഭിനയിച്ച മാള അരവിന്ദന്‍ എന്ന ഹാസ്യ നടന്‍ പിന്നിട് മലയാളക്കരയെ കുടുകുടെ ചിരിപ്പിക്കുന്ന നടനായി മാറി. ഏതൊരു മിമിക്രി കലാകാരനും തന്റെ ശബ്ദാനുകരണത്തിന് തെരഞ്ഞെടുക്കുന്ന നടന്‍മാരില്‍ എന്നും മാള അരവിന്ദനുണ്ടായിരുന്നു. തന്നെ താനാക്കുന്നതില്‍ നാടിനുള്ള പങ്ക് എന്നും ഓര്‍മ്മിക്കാനാണ് ടി.കെ. അരവിന്ദന്‍ എന്ന പേര് മാറ്റി മാള അരവിന്ദന്‍ എന്ന പേര് സ്വീകരിച്ചത്. മലയാളത്തിലെ സത്യന്‍, നസീര്‍, മധു എന്നി പഴയകാല നടന്‍മാര്‍ക്കും പുതിയ കാല നടന്‍മാര്‍ക്കും ഒപ്പം അഭിനയിച്ച അപൂര്‍വ്വം ചില നടന്‍മാരില്‍ ഒരാള്‍ കൂടിയാണ് മാളയുടെ സ്വന്തം അരവിന്ദന്‍.

ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചപ്പോള്‍ സംഗീതാധ്യാപികയായ അമ്മയുടെ തുച്ഛ വരുമാനത്തിലായിരുന്നു മാള അരവിന്ദന്റെ കുടുംബം കഴിഞ്ഞിരുന്നത്. അമ്മ പാട്ടുപഠിപ്പിക്കുമ്പോള്‍ തകരപ്പെട്ടിയില്‍ താളമിട്ടാണ് തുടങ്ങുന്നത്. അമ്മ മകനൊരു തബല വാങ്ങികൊടുത്തു. കൊച്ചിന്‍ മുഹമ്മദിന്റെ ശിക്ഷണത്തില്‍ അരവിന്ദന്‍ താളപ്പെരുക്കങ്ങളെ കൈവിരലുകളില്‍ ബന്ധിപ്പിച്ചു. അവിചാരിതമായാണ് നാടകത്തിലേക്കുള്ള പ്രവേശം. തബല വായിക്കുന്നതിനിടയ്‌ക്കാണ് ഒരു ഹാസ്യതാരം വന്നില്ലെന്ന് അറിഞ്ഞത്.

കാട്ടൂര്‍ ബാലന്റെ താളവട്ടം എന്ന നാടകമായിരുന്നു അത്. നാടക സമിതിക്കാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് മാള ഹാസ്യതാരത്തിന്റെ റോളില്‍ അഭിനയിക്കുകയായിരുന്നു. അരമണിക്കൂറു കൊണ്ട് കഥാപാത്രത്തെ മനസിലാക്കി സ്‌റ്റേജില്‍എത്തിയ അദ്ദേഹം ആസ്വാദകരുടെ കയ്യടി വാങ്ങി.ഇതിലൂടെ മലയാളത്തിന് ലഭിച്ചത് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഹാസ്യ സാമ്രാട്ടിനെയാണ്. കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സായിരുന്നു അടുത്ത തട്ടകം.അന്നമനട കലാസമിതി എന്നിവയില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാര്‍ ആദ്യമായി നാടകത്തിന് അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ മികച്ച നടനുള്ള പുരസ്‌കാരം മറ്റാര്‍ക്കുമല്ല മാള അരവിന്ദന് തന്നെയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

India

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

US

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

India

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പുതിയ വാര്‍ത്തകള്‍

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

കാലടി സര്‍വകലാശാല: ഡിഗ്രി, പിഎച്ച്ഡി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ച് വിസി അന്വേഷണത്തിന് ഒരുങ്ങുന്നു; അഡ്മിഷനിലും വന്‍ തട്ടിപ്പെന്ന് സൂചന

കൊല്ലം പുതിയകാവ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സക്ഷമ സംസ്ഥാന വാര്‍ഷിക യോജനാ ബൈഠക്കില്‍ നിന്ന്‌

സക്ഷമ സംസ്ഥാന യോജനാ ബൈഠക്ക് സംഘടിപ്പിച്ചു

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; പിന്നിൽ അൽ-ഖ്വയ്ദ, രാജ്യം കടുത്ത സംഘർഷത്തിലേക്ക്

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

അമേരിക്കയുമായുള്ള ചർച്ചയ്‌ക്ക് ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ: നയതന്ത്ര ചർച്ചകൾ ഊർജിതം

പൂരനഗരിയില്‍ സേവാഭാരതിയുടെ ഔഷധ കുടിവെള്ള വിതരണം

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

തൃശൂര്‍ പൂരം: ഹൃദ്യമായി തിരുവമ്പാടിയുടെ മഠത്തില്‍വരവ്

തൃശൂര്‍പൂരം: ഇലഞ്ഞിത്തറയില്‍ പെയ്തുനിറഞ്ഞ് പാണ്ടിമേളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.