ലക്നൗ: സയ്യദ് മോദി ഇന്റര്‍നാഷണല്‍ ഗ്രാന്റ് പ്രീ ബാഡ്മിന്റണിന്റെ പുരുഷ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ പി. കശ്യപും കെ. ശ്രീകാന്തും ഏറ്റുമുട്ടും. സെമിയില്‍ കശ്യപ് ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സെല്സെന്നിനെയും (18-21, 22-20, 21-7) ശ്രീകാന്ത് എച്ച്.എസ്. പ്രണോയിയെയും (12-21, 21-16, 21-13) പരാജയപ്പെടുത്തി.
വനിതകളില്‍ സൂപ്പര്‍ താരം സൈന നെവാളും കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയിട്ടുണ്ട്. തായ്ലന്റിന്റെ നിഷാവോന് ജിന്ഡോപോനിനെ സൈന 21-10-21-16 അനായാസം മറികടന്നു. അതേസമയം, പി.വി. സിന്ധു സ്പെയിനിന്റെ കരോലിന മാരിനോട് 13-21, 13-21 എന്ന സ്കോറിനു മുട്ടുകുത്തി. സൈനയും മാരിനും കലാശക്കളത്തില്‍ മല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: