തൃശൂര്‍: ദേശിയ ഗെയിംസിന് തയ്യാറെടുക്കുന്നതിനിടെ ഫെഡറേഷന് കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നിശ്ചയിച്ചത് താരങ്ങളെ തളര്‍ത്തുമെന്ന് വിലയിരുത്തല്‍.
ദേശിയ ഗെയിംസ് മത്സരങ്ങള്‍ ഒമ്പതിനാണ് കോഴിക്കോട് ആരംഭിക്കുക. എന്നാല്‍ 30 മുതല്‍ ഫെഡറേഷന് കപ്പിന് തമിഴ്നാട്ടില്‍ തുടക്കമാവും. ഫെബ്രുവരി അഞ്ച് വരെയാണ് ടൂര്‍ണമെന്റ്. അതുകഴിഞ്ഞ് എത്തിയ ഉടനെ ദേശിയ ഗെയിംസില്‍ പങ്കെടുക്കേണ്ട ഗതികേടിലാണ് ര വോളിബോള്‍ താരങ്ങള്‍.
കൂടിയാലോചനകള്‍ ഇല്ലാതെ കൈക്കൊണ്ട തിരുമാനമാണ് കളിക്കാരെ വലയ്ക്കുന്നത്. ഫെഡറേഷന് കപ്പില്‍ വനിതാ വിഭാഗത്തില്‍ കഴിഞ്ഞ തവണത്തെ റണ്ണേഴ്സാപ്പാണ് കേരളം. പുരുഷ വിഭാഗത്തില്‍ മൂന്നാം സ്ഥാനമാണുള്ളത്. ഇത്തവണ കീരിടം നേടുകയെന്ന ഉന്നമാണ് ഉള്ളതെങ്കിലും നാഷണല്‍ ഗെയിംസിന് തയ്യാറെടുക്കുന്നതിനാല്‍ പുരുഷ വിഭാഗത്തില്‍ പല പ്രമുഖ താരങ്ങളെയും ഒഴിവാക്കിയാണ് ഫെഡറേഷന് കപ്പിന് പോകുന്നത്.
ദേശിയ ഗെയിംസിന് പ്രഖ്യപിച്ച ടിമില്‍ നിന്ന് വി. മനു, പി.രോഹിത്, ജെറോം വിനീത് എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. വനിതാ വിഭാഗത്തില്‍ നാഷണല്‍ ഗെയിംസിന് പ്രഖ്യാപിച്ച ടിമിനെയാണ് അയക്കുന്നത്. ഫെഡറേഷന് കപ്പ് മത്സരങ്ങള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലല്ല അരങ്ങേറുന്നത്. അതുകൊണ്ടു തന്നെ കളിക്കാരുടെ ശാരീരികസ്ഥിതി മോശമാകുമെന്ന് കണക്കുകൂട്ടപ്പെടുന്നു.രാജ്യത്ത് ഇത്രയും പ്രാധാന്യമുള്ള ദേശിയ ഗെയിംസ് നടക്കുന്നതിനിടെ മറ്റൊരു പ്രധാന ടൂര്‍ണ്ണമെന്റ് തിരുമാനിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: