‘അച്ഛനമ്മമാരുടെ ദീര്‍ഘായുസ്സിനുവേണ്ടി പ്രാര്‍ത്ഥിച്ച മക്കള്‍ക്കു പിന്നീട് കുടുംബവും ബാദ്ധ്യതയും വന്നു ചേര്‍ന്നാല്‍, പിന്നെ പ്രായം ചെന്ന അവര്‍ ഒരു ശല്യമാണ്. എങ്ങനെയും ഒഴിവായി കിട്ടിയാല്‍ മതി എന്നാണ്. എന്തെങ്കിലും കിട്ടാനുണ്ടെങ്കിലല്ലേ അവര്‍ക്കു സ്‌നേഹം വരൂ. പശുവിനെ സ്‌നേഹിക്കുന്നതു പാലിനു വേണ്ടിയാണ്. പാലില്ലെങ്കില്‍ പശുവിനെ തള്ളും. ലോകത്തിലെ സ്‌നേഹമെല്ലാം സ്വാര്‍ത്ഥതയ്‌ക്കു വേണ്ടിയാണ് എന്നു മനസ്സിലായി.
















