എനിക്ക് നിന്നില്‍നിന്നും സ്നേഹം വേണം. ആ സ്നേഹം സത്യത്തിന്റെ രൂപത്തിലാകണം. ആ പ്രേമം മറ്റുള്ളവരെ സ്പര്‍ശിക്കുന്നതായിരിക്കണം. മറ്റുള്ളവര്‍ക്ക് കൊടുത്തുകൊണ്ടേയിരിക്കുന്ന പ്രേമം. മറ്റുള്ളവരില്‍ എന്നെ ദര്‍ശിക്കുകയും സേവിക്കുകയും ചെയ്യുന്ന പ്രേമം. എന്നെ നിരന്തരം ദര്‍ശിക്കു. പ്രേമം. ആ സ്നേഹത്തിന് ഭയം എന്തെന്നറിയില്ല. ശാന്തിയും സംതൃപ്തിയുമുള്ള സ്നേഹം. ക്ഷമയും സഹനവും പ്രതിഫലിക്കുന്ന സ്നേഹം. കഷ്ടതകളനുഭവിക്കുമ്പോള് സ്വയം പുഞ്ചിരി തൂകുന്ന പ്രേമം. ഈശ്വരനില്‍ അടിയുറച്ച് വിശ്വസിക്കുന്ന പ്രേമം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: