അഗര്‍ത്തല: രഞ്ജിട്രോഫി ഗ്രൂപ്പ് സി മുഖാമുഖത്തില്‍ ത്രിപുരയ്ക്കെതിരെ കേരളം 122 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ കേരളം 9ന് 301 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.
രോഹന് പ്രേം (58), അമിത് വര്‍മ്മ (42) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് കേരളത്തെ മോശമല്ലാത്ത സ്കോറില്‍ എത്തിച്ചത്. റാണ ദത്ത (4 വിക്കറ്റ്) ത്രിപുര ബൗളര്‍മാരില്‍ മുമ്പന്‍.
രണ്ടാംവട്ടം ബാറ്റിംഗ് ആരംഭിച്ച ത്രിപുര മൂന്നാം ദിനം 2ന് 84 എന്ന സ്ഥിതിയില്‍. ബിഷാല്‍ ഘോഷ് (47 നോട്ടൗട്ട്) ടോപ് സ്കോറര്‍. ഒരു ദിനം അവശേഷിക്കെ 38 റണ്‍സിന് പിന്നിലാണ് ത്രിപുര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: