റാഞ്ചി: അണ്ടര്‍ 14 വിഭാഗത്തില്‍ ഇന്ത്യക്ക് വേണ്ടി ഫുട്ബോള്‍ കളിക്കുക, അത്ലറ്റിക് മീറ്റുകളില്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടുക.. അതാണ് അപര്‍ണ റോയ്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സിലാണ് കേരളത്തിന്റെ അപര്‍ണ (12.7 സെക്കന്റ്) പൊന്നണിഞ്ഞത്. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എസ്എസിലെ എട്ടാം ക്ലാസുകാരി ഹര്‍ഡില്‍സും തനിക്ക് വഴങ്ങുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
ഇന്ത്യന്‍ അണ്ടര്‍ 14 ടീമിന്റെ ഡിഫന്ററായ അപര്‍ണ കഴിഞ്ഞ റാഞ്ചി മീറ്റിലും സ്വര്‍ണം നേടിയിരുന്നു. ഇന്ത്യ റണ്ണറപ്പായ ശ്രീലങ്കയില്‍ നടന്ന ഏഷ്യന്‍ ടൂര്‍ണമെന്റില്‍ അഞ്ച് കളികളില്‍ അപര്‍ണ മുഴുവന്‍ സമയവും കളിച്ചു. കോഴിക്കോട് കൂടരഞ്ഞി ഓവേലില്‍ റോയി – ടീന ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: