സനാ: ഷിയാ ഭീകരര്‍ യെമന്‍ പ്രസിഡന്റ് അബ്ദ് റബ്ബ് ഹദിയെ ബന്ദിയാക്കി. ഹൗതി പോരാളികള്‍ എന്നറിയപ്പെടുന്ന ന്യൂനപക്ഷ ഷിയാ ഭീകരര്‍ പ്രസിഡന്റ് അബ്ദ് റബ്ബ് ഹദിയെ അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ ബന്ദിയാക്കിയിരിക്കുന്നുവെന്നാണു വിവരം. രാജകൊട്ടാരത്തിന്റെ നിയന്ത്രണം സ്വന്തമാക്കിയ ശേഷം വിമത നേതാവ് അബ്ദുല്‍ മലിക് ഹൂതി ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു.
അധികാര പങ്കാളിത്ത കരാറും സമാധാനവും പാലിക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം രാജ്യത്തിനെതിരെ ഗൂഢാലോചന നടത്താന്‍ പ്രസിഡന്റനേയോ ഒരാളെയും അനുവദിക്കില്ലെന്ന് പറഞ്ഞു. എന്നാല്‍ ഹദിയെ മാത്രം അവിടെ സ്വതന്ത്രനായി കഴിയാന്‍ അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം ഭരണഘടനാപരമായ ഭേദഗതികള്‍ അംഗീകരിക്കേണ്ടതുണ്ടെന്നും ഹൗതി പോരാളികള്‍ അറിയിച്ചു.
ഇതിനിടെ, ഹൗതികളുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചും പ്രസിഡന്റിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഏദന്‍ വിമാനത്താവളവും തുറമുഖവും അധികൃതര്‍ അടച്ചു.
ഇറാനോടു സൗഹൃദം പുലര്‍ത്തുന്ന ഹൗതികള്‍ നാലുമാസം മുന്‍പാണു തലസ്ഥാനമായ സനായില്‍ നിലയുറപ്പിച്ചത്. അവര്‍ പ്രസിഡന്റിന്റെ അംഗരക്ഷകരെയും ഗാര്‍ഡുകളെയും കീഴടക്കി ചൊവ്വാഴ്ച വസതിയുടെ നിയന്ത്രണം പിടിച്ചു.
ഹൗതി പോരാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ചു ഭരണഘടനാ ഭേദഗതികളില്‍ ഒപ്പുവച്ചില്ലെങ്കില്‍ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഹൗതി നേതാക്കള്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. അധികാരം പങ്കിടുന്ന ഉടമ്പടി രാജ്യത്തു ബലമായി നടപ്പാക്കാനും തങ്ങള്‍ മടിക്കുകയില്ലെന്ന് ഹൗതി പോരാളികളുടെ നേതാവ് അബ്ദല്‍ മാലേക്ക് അല്‍ -ഹൗതി ടെലിവിഷന്‍ പ്രസംഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: