ലിസ്ബണ്‍: ബാലണ്‍ ഡി ഓര് പുരസ്കാര പ്രഭയില്‍ തിളങ്ങി നില്ക്കുന്ന റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ചുറ്റിപ്പറ്റി ഒരു ഗോസിപ്പ്. സിആര്‍7ന് പുതിയ കാമുകിയെ കിട്ടിയത്രെ. പേര്, ലൂസിയ വിയാലോണ്. പത്രപ്രവര്‍ത്തകയും അവതാരകയുമൊക്കെയാണ് ഈ സ്പാനിഷ് യുവതി. ചില പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ ക്രിസ്റ്റ്യാനോ- ലൂസിയ പ്രണയത്തെപ്പറ്റിയുള്ള സൂചനകള്‍ പുറത്തുവിട്ടു.
റഷ്യന്‍ മോഡല്‍ ഇറിന ഷെയ്ക്കുമായുള്ള അഞ്ചുവര്‍ഷം നീണ്ടബന്ധം അടുത്തിടെയാണ് ക്രിസ്റ്റ്യാനോ അവസാനിപ്പിച്ചത്. ഇക്കാര്യം ചൊവ്വാഴ്ച പോര്‍ച്ചുഗീസ് താരം തന്നെ പുറംലോകത്തെ അറിയിച്ചിരുന്നു.
ക്രിസ്റ്റ്യാനോയുടെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇറിന വിസമ്മതിച്ചതാണ് രണ്ടുപേരും തമ്മിലെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാന കാരണമെന്ന് പറയപ്പെടുന്നു.
സൂറിച്ചില്‍ നടന്ന ബാലണ്‍ ഡി ഓര് പുരസ്കാര ദാനചടങ്ങിനും ഇറിന ചെന്നില്ല. മറുപടി പ്രസംഗത്തില്‍ നന്ദിഅറിയിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് ഇറിനയെ ക്രിസ്റ്റ്യാനോ ഒഴിവാക്കുകയും ചെയ്തു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ട്വിറ്ററില്‍ ക്രിസ്റ്റ്യാനോയെ ഫോളോ ചെയ്യുന്നത് ഇറിന അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: