മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ബാറ്റിംഗ് പ്രതിഭ ഫിലിപ്പ് ഹ്യൂസിന്റെ ജീവനെടുത്ത ബൗണ്‍സറിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസിലെ വില്ലനായിത്തീര്‍ന്ന പേസര്‍ സീന്‍ അബോട്ട് ഐപിഎല്ലില്‍ പന്തെറിയാന്‍ എത്തിയേക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20യുടെ പുതിയ സീസണില്‍ അബോട്ടുണ്ടാവുമെന്ന് ഒരു പ്രമുഖ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടു ഫ്രാഞ്ചൈസികള്‍ താരത്തെ സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 50 ലക്ഷമാവും ലേലച്ചന്തയില്‍ അബോട്ടിന്റെ അടിസ്ഥാന വില. ബിഗ് ബാഷില്‍ സിഡ്നി തണ്ടേഴ്സിന്റെ ബൗളറായ അബോട്ട് ഓസ്ട്രേലിയയ്ക്കുവേണ്ടിയും ട്വന്റി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: