റാഞ്ചി: റാഞ്ചിയില്‍ നടക്കുന്ന അറുപതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക്ക് മാറ്റില്‍ കേരളം മെഡല്‍വേട്ട തുടരുന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ മുഹമ്മദ് അഫ്സല് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം നേടി തിളക്കം കാഴ്ച്ചവച്ചു. 3.53 മിനിറ്റിലാണ് അഫ്സല് ഫിനിഷ് ചെയ്തത്. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ പി.ആര് അനീഷ സ്വര്‍ണം നേടി. അനീഷയുടേത് മീറ്റിലെ രണ്ടാം സ്വര്‍ണമാണ്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ കെ.ആര് സുജിത സ്വര്‍ണം നേടി. ഇതോടെ ഗെയിംസില്‍ കേരളത്തിന് പത്ത് സ്വര്‍ണമായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ സി. ബബിതയും ജൂണിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ വിപിന്‍ ജോര്‍ജും വെള്ളി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: