മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പ്രമുഖരുടെ മുന്നേറ്റം. പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും നിലവിലെ ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയും വനിതകളിലെ ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്യംസും ബെലാറസ് സ്റ്റാര്‍ വിക്റ്റോറിയ അസരെങ്കയുമെല്ലാം രണ്ടാം റൗണ്ടിലെത്തി.
സ്ലൊവേന്യയുടെ അജാസ് ബെദേനെ 6-3, 6-2, 6-4ന് കീഴടക്കിയാണ് ഡോക്കോ കന്നക്കടമ്പ കടന്നത്. വാവ്റിങ്ക തുര്‍ക്കിയുടെ മാഴ്സല്‍ ഇഹാനെ മറികടന്നു, സ്കോര്‍: 6-1, 6-4, 6-2. സെറീന ബെല്‍ജിയം പ്രതിനിധി അലിസന് വാന്‍ ഉത്വാന്കിനെയും അസരെങ്ക (6-0, 6-4) അമേരിക്കന്‍ പ്രതിയോഗി സൊളാനെ സ്റ്റീഫന്‍സിനെയും മറികടന്നു (6-3, 6-2).
പുരുഷന്മാരില് ജാപ്പനീസ് പ്രതീക്ഷ കെയ് നിഷികോരി, കാനഡയുടെ മിലോസ് റാവോണിച്ച്, സ്പെയിനിന്റെ ഡേവിഡ് ഫെറര്‍, അമേരിക്കയുടെ ജോണ്‍ ഇസ്നര്‍ എന്നിവരും രണ്ടാം റൗണ്ടില്‍ ഇടം ഉറപ്പിച്ചു. വനിതകളില്‍ വൊസ്നിയാക്കി, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, പോളണ്ടിന്റെ ആഗ്നിയേസ്ക റഡവാന്സ്ക, അമേരിക്കയുടെ വീനസ് വില്യംസ്, സെര്‍ബിയയുടെ യേലേന ജാന്കോവിച്ച്് തുടങ്ങിയവരും ആദ്യവട്ടത്തില്‍ ജയം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: