റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനായി ശുഭയാത്ര നടത്തിയ കേരള താരങ്ങള്‍ക്ക് തിരിച്ചുപോക്ക് ദുരിതമാകുമെന്ന് ഉറപ്പ്. കേരള ടീമിന് മടങ്ങാനുള്ള ടിക്കറ്റുകള്‍ ഇപ്പോഴും റെയില്‍വേയുടെ വെയിറ്റിങ് ലിസ്റ്റില്‍ തന്നെയാണ്. മടക്ക യാത്രയ്ക്ക് പ്രത്യേക കോച്ചും ഉണ്ടാവാന്‍ സാധ്യതയില്ല.
രണ്ട് സംഘമായി 24, 25 തിയ്യതികളിലാണ് ധന്‍ബാദ് – ആലപ്പുഴ എക്സ്പ്രസില്‍ മടക്ക യാത്ര നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ ഉറപ്പായിട്ടില്ലെന്നു മാത്രമല്ല പ്രത്യേക കോച്ചുകള്‍ ഉണ്ടാവില്ലെന്ന സന്ദേശമാണ് റെയില്‍വേയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഉന്നതതലത്തിലെ ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ കേരള ടീമിന്റെ മടക്കം ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍ ദുരിതയാത്രയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: