മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ കേരളം വ്യക്തമായ ആധിപത്യം സ്ഥാപിച്ചുകൊണ്ട് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. കര്‍ണ്ണാടകയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരള ടീം ഫൈനല്‍ റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ കേരളത്തിന് നല്കിയ പ്രോത്സഹനവും കേരള താരങ്ങളുടെ മികവുമാണ് അതിന് സാധ്യമാക്കിയത്.
കളിയുടെ ആദ്യനിമിഷം മുതല്‍ കേരളത്തിന്റെ മുന്നേറ്റം പ്രകടമായിരുന്നു. ദുര്‍ബലമായ കര്‍ണ്ണാടകയുടെ പ്രതിരോധനിരയെ കാഴ്ച്ചക്കാരക്കികൊണ്ട് തുടരെതുടരെ കേരളം അവരുടെ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടു. കേരളത്തിനായി ഉസ്മാന് ആഷിഖ് രണ്ടും ജോബി, ജിന്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: