റാഞ്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്ട്രൈക്കേഴ്സിന് വീണ്ടും പരാജയം. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഹീറോസാണ് സ്ട്രൈക്കേഴ്സിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഹീറോസ് ഒരു പന്ത് ബാക്കിനില്‍ക്കേ 7 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
നേരത്തെ ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കേരള സ്ട്രൈക്കേഴ്സ് തുടക്കത്തിലെ തകര്‍ച്ചക്കുശേഷമാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. സ്കോര്‍ അഞ്ച് റണ്‍സിലെത്തിയപ്പോള്‍ ബിനീഷ് കോടിയേരിയെയും ഉണ്ണി മുകുന്ദനെയും സ്ട്രൈക്കേഴ്സിന് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രാജീവ് പിള്ളയും (33 പന്തില്‍ നിന്ന് 50) നന്ദകുമാറും 55 പന്തില്‍ നിന്ന് 83) ചേര്‍ന്നുണ്ടാക്കിയ 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ട്രൈക്കേഴ്സിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. പിന്നീട് 19 റണ്‍സെടുത്ത അരുണും പുറത്താകാതെ 16 റണ്‍സെടുത്ത വിവേക് ഗോപനും ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഹീറോസ് സമീര്‍ കൊച്ചാര്‍ (42), ലഖിയ (45), അഫ്താബ് ഷിവ്ദസനി (28), രാജഭര്വാനി (18), ജയ്ഭാനുസാലി (പുറത്താകാതെ 18), ഇന്ദ്രനീല്‍ (15 നോട്ടൗട്ട്) എന്നിവരുടെ മികച്ച ബാറ്റിംഗിന്റെ കരുത്തിലാണ് 190 റണ്‍സെടുത്ത് വിജയം സ്വന്തമാക്കിയത്. ഒരു പന്ത് ബാക്കിനില്‍ക്കേയായിരുന്നു മുംബൈ ഹീറോസിന്റെ വിജയം. സ്ട്രൈക്കേഴ്സിന്റെ നന്ദകുമാറാണ് മാന്‍ ഓഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: