പൊന്‍കുടം മറഞ്ഞെങ്കിലും തിരിച്ചെഴുന്നള്ളി വരുമെന്നുള്ള മുന്തിരുശ്ശബ്ദപ്രകാരം വീണ്ടും ഉദയമായി. അങ്ങനെയാണ് അന്നു ശബ്ദിച്ചത്. ആ തിരുശബ്ദം എന്തായിരുന്നു. ഞാന്‍ മരണവും മാറ്റവും ഉള്ളവനല്ല; പഴയ വസ്ത്രം മാറി പുതിയ വസ്ത്രം ധരിക്കുന്നതുപോലെയും, ഒരു റൂമില്‍ നിന്നും അടുത്ത റുമിലോട്ടു മാറി ഇരിക്കുന്നതുപോലെയും, അല്ലെങ്കില്‍ ഒരു വാഹനത്തില്‍നിന്നും മറ്റൊരു വാഹനത്തില്‍ കയറി ഇരിക്കുന്നതുപോലയും മാത്രമേയുള്ളൂ തിരുശ്ശരീര മാറ്റം എന്ന് അരുളിചെയ്ത് അനുഭവമുള്ള അനേകംപേര്‍ ഇവിടിരിപ്പുണ്ട്. അങ്ങനെ മരണവും മാറ്റവുമില്ലാത്ത മഹത്പുരുഷന് എവിടെയെല്ലാം മുന്ശരീരത്തില് ഇരുന്നുകൊണ്ടു പ്രത്യക്ഷപ്പെട്ട അനുഭവങ്ങള്‍ ഓരോരുത്തരായി അറിയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: