ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാനിറങ്ങുന്ന കേരളത്തിന്റെ കൗമാര കായികതാരങ്ങള്‍ക്ക് ചികിത്സയൊരുക്കാന്‍ ആയുര്‍വേദ സംഘവും. ഇതിനായുള്ള സംഘം ഇന്ന് റാഞ്ചിയിലെത്തും.
തൃശ്ശൂരും കൊച്ചിയിലും നിന്നാണ് രണ്ടു സ്പെഷലിസ്റ്റ് ഡോക്്ടര്‍മാര്‍ എത്തുന്നത്. സ്പോര്‍ട്സ് ആയുര്‍വേദ സെല്ലിലെ ഡോക്്ടര്മാരാണ് അടിയന്തിര സാഹചര്യങ്ങളിലുള്പ്പടെ ചികില്‍സ നല്കാന് എത്തുന്നത്.
തൃശ്ശൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോ. നിഖില്‍, എറണാകുളം സ്വദേശിയായ ഡോ. രാജേഷ് എന്നിവരാണ് വിമാന മാര്‍ഗം ഇന്നു ഉച്ചയോടെ റാഞ്ചിയില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: