മഞ്ചേരി: സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിന്റെ രണ്ടാമത്തെ മത്സരം പോണ്ടിച്ചേരിയും സര്‍വീസസും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യപകുതിയില്‍ കാണികളും സര്‍വീസസും തമ്മിലായിരുന്നു മത്സരം. പോണ്ടിച്ചേരി സര്‍വീസസിനെയും കാണികളെയും വെറുതെ നോക്കിനിന്നു എന്ന് പറയുന്നതാകും ശരി.
ആദ്യപകുതിയില്‍ തന്നെ സര്‍വീസ് പോണ്ടിച്ചേരിയുടെ മേല്‍ മൃഗീയ ആധിപത്യം സ്ഥാപിച്ചിരുന്നു സ്കോര്‍ 7-0. സര്‍വീസസിന് വേണ്ടി ലാല്റാമും സാദിപ് റായിയും രണ്ട് ഗോളുകള്‍ വീതം നേടി. ആരാധകര്‍ക്ക് ആദ്യം ആവേശം തോന്നിയെങ്കിലും പിന്നെ ആവേശം നിരാശയിലേക്ക് വഴിമാറി. കാരണം സര്‍വീസസിനെ പ്രതിരോധിക്കുവാന്‍ പോലും സാധിക്കാതെ ഗോളുകള്‍ ഏറ്റുവാങ്ങുന്ന പോണ്ടിച്ചേരിയുടെ അവസ്ഥ കണ്ടിട്ടാകാം അത്.
ആദ്യപകുതി അവസാനിച്ചപ്പോള്‍ കാണികള്‍ കൂട്ടത്തോടെ മൈതാനം വിട്ടുപോകാന്‍ തുടങ്ങിയിരുന്നു. രണ്ടാം പകുതിയില്‍ സര്‍വീസസ് ഒരു ഗോളുകൂടി തൊടുത്തുവിട്ട് പോണ്ടിച്ചേരിയുടെ വലനിറച്ചു. എട്ട് ഗോളുകള്‍ക്കാണ് ജയിച്ചതെങ്കിലും അതില്‍ ഏഴെണ്ണത്തിന് മാത്രമേ സര്‍വീസിന് അവകാശമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: