ശരണകീര്ത്തനംശക്തമാനസം
ഭരണലോലുപം നര്‍ത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജംദേവമാശ്രയേ
ശരണകീര്‍ത്തനം- ഭക്തജനങ്ങളുടെശരണംവിളികളാല്കീര്ത്തിക്കപ്പെടുന്നവനും (സ്വയംശരണകീര്ത്തനമായവനും)
ശക്തമാനസം -ശക്തമായ മനസോടുകൂടിയവനും(ശരണകീര്‍ത്തനം മുഴക്കുന്ന ഭക്തരുടെ മാനസത്തെ ശക്തമാക്കുന്നവനും)
ഭരണലോലുപം-ലോകത്തെ ഭരിക്കുന്നതില്താല്പര്യത്തോടുകൂടിയവനും
നര്‍ത്തനാലസം- നര്ത്തനത്തില്അഭിരുചിയോടുകൂടിയവനും
അരുണഭാസുരം-ചുവന്ന നിറമാര്‍ന്ന പ്രകാശരശ്മികള്എല്ലാദിക്കിലേക്കും പ്രസരിപ്പിച്ച്വിളങ്ങുന്നവനും
ഭൂതനായകം- ഭൂതഗണങ്ങളുടെ നായകനുമായ
ഹരിഹരാത്മജംദേവമാശ്രയേ-ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകംസുപ്രഭാഞ്ചിതം
പ്രണവമന്ദിരംകീര്ത്തനപ്രിയം
ഹരിഹരാത്മജംദേവമാശ്രയേ
പ്രണയസത്യകം-തന്നില്‍ പ്രണയം(ആദരപൂര്‍വമുള്ള നമിക്കല്‍, സ്നേഹം, ആത്മാര്‍ത്ഥത, വിശ്വാസം) ഉള്ളവനായ സത്യകന് എന്ന പുത്രനോടുകൂടിയവനും
പ്രാണനായകം- പ്രാണനു(ജീവന്, പ്രാണവായു, ജീവതത്ത്വം, ഓജസ്സ്) നായകന്(നയിക്കുന്നവന്) ആയവനും. ജീവികളുടെ പ്രാണനെ നയിക്കുന്നവനാണു ശാസ്താവ്. പ്രാണവായുവാണ് ശാസ്താവിന്റെ വാഹനമായ അശ്വംഎന്ന് മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്. പ്രാണവായു സ്വരൂപനായ അശ്വമെന്ന വാഹനത്തെ നയിക്കുന്നവനായി ജീവികളില്ശാസ്താവ് കുടികൊള്ളുന്നു എന്നര്‍ത്ഥം
പ്രണതകല്പകം- പ്രണതന്(നമസ്കരിക്കുന്നവന്) കല്പവൃക്ഷം ആയിരിക്കുന്നവന്.
ആവശ്യപ്പെടുന്നതെന്തും നല്കുന്ന ദിവ്യവൃക്ഷമാണു കല്പവൃക്ഷം. തന്നെ നമസ്കരിക്കുന്ന ഭക്തര്‍ ആവശ്യപ്പെടുന്നതെന്തും നല്കുന്നവനാണുശാസ്താവ്.
സുപ്രഭാഞ്ചിതം-ഉത്തമമായ പ്രഭയാല്‍(പ്രകാശത്താല്‍, ശോഭയാല്‍) ചുറ്റപ്പെട്ടവന്‍ എന്നും ഉത്തമയായ പ്രഭാദേവി എന്ന പത്നിയാല്‍ അഞ്ചിതന്(പൂജിതന്‍, അലങ്കരിക്കപ്പെട്ടവന്‍) ആയവന് എന്നുംഅര്ത്ഥം
പ്രണവമന്ദിരം- പ്രണവമാകുന്ന(ഓംകാരമാകുന്ന) മന്ദിരത്തില്‍(ദേവാലയത്തില്‍, ഗൃഹത്തില്‍) വസിക്കുന്നവന്(വിളങ്ങുന്നവന്). എന്നും പുതിയതായിരിക്കുന്നത് (പ്രകര്‍ഷേണ നവം) ആണ് പ്രണവം എന്ന ഓംകാരം. എന്നും പുതിയതായി പരിലസിക്കുന്ന ആ മന്ദിരത്തില്‍ വസിക്കുന്നവന് ആണുശാസ്താവ്.
കീര്ത്തനപ്രിയം-കീര്ത്തനപ്രിയനായവന്. കീര്‍ത്തനത്തില്‍(സ്തുതിയില്‍)പ്രീതിയോടുകൂടിയവന്
ഹരിഹരാത്മജംദേവമാശ്രയേ-ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
തുരഗവാഹനം സുന്ദരാനനം
വരഗദായുധം ദേവവര്‍ണിതം
ഗുരുകൃപാകരംകീര്ത്തനപ്രിയം
ഹരിഹരാത്മജംദേവമാശ്രയേ
തുരഗവാഹനം -തുരഗത്തെ(കുതിരയെ) വാഹനമാക്കിയവനും. വേഗത്തില്‍ ഗമിക്കുന്നത്(പോകുന്നത്) ആണ് തുരഗം. മനസ്സെന്നും ചിന്തയെന്നും തുരഗശബ്ദത്തിനു അര്‍ത്ഥമുണ്ട്. ചിന്തകളെ അല്ലെങ്കില്‍ മനസ്സിനെ വാഹനമാക്കിയവന് എന്നും പറയാം.
സുന്ദരാനനം -സുന്ദരമായ ആനനത്തോടു(മുഖത്തോടു) കൂടിയവന്
വരഗദായുധം-ഉത്തമമായ ഗദ ആയുധമാക്കിയവന്
വേദവര്ണ്ണിതം-വേദങ്ങളില്‍ വര്‍ണ്ണിക്കപ്പെടുന്നവന്‍, വേദമന്ത്രങ്ങളാല്‍ സ്തുതിക്കപ്പെടുന്നവന്‍
ഗുരുകൃപാകരം-ഗുരു(വലിയ, ഉത്തമമായ) കൃപാകരന്‍(ദയയുള്ളവന്‍, ഫലേച്ഛകൂടാതെ ഉപകാരം ചെയ്യാന്‍ ആഗ്രഹമുള്ളവന്) ആയവന്. ഗുരുവില്‍(ആചാര്യനില്‍) കൃപയുള്ളവനുമാണ് അയ്യപ്പന്. ജന്മനാ അന്ധനും ബധിരനുമായ പുത്രനെ രക്ഷിക്കണം എന്ന ഗുരുവിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു ഗുരുപുത്രനു കാഴ്ചശക്തിയുംകേള്വിശക്തിയും നല്കിയവനാണ് പന്തളകുമാരനായ മണികണ്ഠസ്വാമി
കീര്ത്തനപ്രിയം-കീര്ത്തനപ്രിയനായവനുമായ
ഹരിഹരാത്മജംദേവമാശ്രയേ-ഹരിഹരാത്മജദേവനെ ഞാന്‍ ആശ്രയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: