നിന്നെ ഒരു കാറിനോടുപമിയ്ക്കാം. ഞാന്‍ നിന്റെ ലക്ഷ്യവും ആദ്യമായി നീ യാത്ര തുടങ്ങുമ്പോള്‍, നിനക്ക് ലക്ഷ്യത്തിലെത്താന്‍ വേണ്ടിയുള്ള ഏറ്റവും ദൂരം കുറഞ്ഞ വഴി അറിയാം. വാഹനം ചലിച്ചുതുടങ്ങാന്‍, ഇഗ്നിഷന്‍ (ചിന്തകള്‍) പ്രവര്‍ത്തിപ്പിക്കണം. നിന്റെ പാദത്തിനാല്‍ (നിന്റെ ഭക്തി) ആക്സിലറേറ്റര്‍ പ്രവര്‍ത്തിപ്പിക്കണം.
നിന്റെ മറ്റേ പാദത്തിനാല്‍ ക്ലച്ചിനെ സ്വതന്ത്രമാക്കി (ആഗ്രഹങ്ങള്‍) കാര്‍ ആദ്യത്തെ ഗിയറില്‍ (ഈശ്വരനിലേയ്ക്കുള്ള ആദ്യത്തെ കാല്‍വയ്പ്) തന്നെ സ്റ്റിയറിംഗ് തിരിച്ച് മുന്നോട്ടെടുക്കുന്നു. (മനസ്സിനെ ഈശ്വരോന്മുഖമാക്കുന്നു) മെല്ലെ ഗിയറുകള്‍ രണ്ടിലും, മൂന്നിലും, നാലാം ഗിയറിലേക്കും മാറ്റുന്നു. (ഈശ്വരനിലേക്ക് കൂടുതല്‍ അടുക്കുന്നു) കാറിന് വേഗത കൂടുമ്പോള്‍, റോഡിലെ മറ്റ് തടസ്സങ്ങളെക്കുറിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.
നിന്റെ ദൃഷ്ടികള്‍ എപ്പോഴും റോഡിലേയ്ക്കായിരിക്കണം. കാര്‍ നിര്‍ത്താനുള്ള അടയാളം കാട്ടുന്ന ലൈറ്റുകള്‍, കൊടും വളവുകള്‍, ഇവയെ ശ്രദ്ധിക്കൂ. (ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗത്തില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍).നിന്റെ ലക്ഷ്യത്തിലേയ്ക്കുള്ള മാര്‍ഗ്ഗം വളരെ ചുരുക്കമായ ഋജുവാകാറുമുള്ളൂ. അത് നേരെയുള്ള ദൂരം കുറഞ്ഞ റോഡാകാം. നീ നിന്റെ ലക്ഷ്യത്തിന്റെ വളരെ അടുത്താണ്. ജീവിക്കുന്നതെങ്കില്‍, (ഈശ്വരനോട് അടുപ്പമുള്ള ആത്മാവ്)നിനക്ക്, വഴിയില്‍ പേമാരിയും കൊടുങ്കാറ്റും നേരിടേണ്ടിവന്നേക്കാം.
(നിന്റെ കര്‍മ്മഫലങ്ങള്‍) നിമിഷനേരത്തേയ്ക്ക് കാഴ്ചശക്തിയും മങ്ങിപ്പോയേക്കാം. പക്ഷേ നിന്റെ മുന്നിലെ നീലാകാശം സ്വച്ഛമാണ്, സുന്ദരമാണ്, ശാന്തമാണ്. നീ നല്ല ഒരു ഡ്രൈവറാകുക, നേരത്തേ യാത്ര തുടങ്ങൂ. മെല്ലെ ഓടിക്കൂ. സുരക്ഷിതമായി എന്റടുത്തെത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: