ഗൃഹസ്ഥനായിരിക്കുമ്പോള് നിങ്ങള്‍ക്ക് സാധന അനുഷ്ഠിക്കണമെന്നുണ്ടെങ്കില് വളരെപ്പേരുടെ അനുമതി ആവശ്യമാണ്. അവര്‍ അനുമതി തന്നേക്കാം. തരാതിരുന്നേക്കാം. അതില്‍ വളരെ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ, നിങ്ങള്‍ ഒരു ബ്രഹ്മചാരിയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം തീരുമാനമെടുക്കാം.
ഗൃഹസ്ഥനായിരിക്കുമ്പോള് ചിലതരം സാധനകള്‍ അനുഷ്ഠിക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിയുന്നില്ല എന്നു വരും. അതുകൊണ്ട് സത്യസാക്ഷാത്കാരത്തിന് എല്ലാവരുംതന്നെ ബ്രഹ്മചാരിയാകണമെന്നുണ്ടോ? ഇല്ല; അതിന്റെ ആവശ്യമില്ലതന്നെ.
നിങ്ങളുടെ ഉള്ളിലെ സത്യത്തിന്റെ സാക്ഷാത്കാരത്തിന്, ബാഹ്യാവസ്ഥകള്‍ എങ്ങനെ വര്‍ത്തിക്കുന്നുവെന്നത് ഒരു കാര്യമാണോ? നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് എന്തൊക്കെയാണ് അനിവാര്യമായത് എന്ന് മനസ്സിലാക്കി അതുപോലെ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: