ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകനായി ഇംഗ്ലണ്ടുകാരന് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനെ നിയമിച്ചു. 52-കാരനായ കോണ്സ്റ്റന്റൈന് തന്നെയാണ് ഇന്ത്യ അണ്ടര്‍-23 ടീമിനെയും പരിശീലിപ്പിക്കുന്നത്. ഇയാഴ്ചയോ അടുത്ത മാസമോ കോണ്സ്റ്റന്റൈന് ചുമതലയേല്‍ക്കും. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇത് രണ്ടാം തവണയാണ് കോണ്‍സ്റ്റന്റൈനെ ദേശീയ ടീമിന്റെ പരിശീലകനായി നിയമിക്കുന്നത്. 2002-05 കാലഘട്ടത്തില്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന കോണ്സ്റ്റന്റൈന് ടീമിനെ നിരവധി നേട്ടങ്ങളില്‍ എത്തിക്കുകയും ചെയ്തിരുന്നു.
വിയറ്റ്നാമില്‍ നടന്ന എല്‍ജി കപ്പില്‍ ചാമ്പ്യന്മാരായതും ആഫ്രോ ഏഷ്യന്‍ കപ്പില്‍ രണ്ടാം സ്ഥാനക്കാരായതും ഈ കാലഘട്ടത്തിലാണ്. റവാന്‍ഡയുടെ കോച്ചായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് വീണ്ടും ഇന്ത്യയിലേയ്ക്ക് കോണ്സ്റ്റന്റൈന് വിളി ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: