തിരുവനന്തപുരം: ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സാങ്കേതിക സമിതി. നിശ്ചിത സമയത്തുതന്നെ ഗെയിംസ് നടക്കുമെന്നും ഭൂരിഭാഗം വേദികളും മത്സര യോഗ്യമാണെന്നും ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് അറിയിച്ചു.
രണ്ടു ദിവസമായി സ്റ്റേഡിയങ്ങളും ഗെയിംസിനുള്ള ഒരുക്കങ്ങളും വിലയിരുത്തിയ ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. ഗെയിംസിന്റെ ഒരുക്കങ്ങളില്‍ എല്ലാ കായിക ഫെഡറേഷനുകളും തൃപ്തി രേഖപ്പെടുത്തിയതായും സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഈ മാസം 27ന് മുമ്പായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം.ആവശ്യമായ സാധനങ്ങളെല്ലാം എത്തിക്കണമെന്ന് നിര്‍ദ്ദേശം നല്കിയ അസോസിയേഷന് 27ന് ശേഷം വീണ്ടും പരിശോധന നടത്തുമെന്നും അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിനെ കൂടാതെ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനും കേരള ഒളിംപിക്സ് അസോസിയേഷനുമാണ് ദേശീയഗെയിംസിന്റെ മുഖ്യ സംഘാടകര്‍. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഒളിമ്പിക്സ് അസോസിയേഷനുകള്‍ നേരത്തേ തന്നെ കടുത്ത അസംതൃപ്തി അറിയിച്ചിരുന്നു.
ഈ മാസം 15ന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്ന സംസ്ഥാന സര്‍ക്കാര്‍ ആദ്യം ഐഒഎയ്ക്ക് നല്കിയ ഉറപ്പ്.
കേരളം വേദിയാകുന്ന, 35ാമത് ദേശീയ ഗെയിംസ് ജനുവരി 31 മുതല്‍ ഫെബ്രുവരി 14 വരെയാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: