സിഡ്നി: തീപാറുന്ന പന്തുകളാല്‍ ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ഓസ്ട്രേലിയന്‍ പേസര്‍ ബ്രട്ട് ലീ ക്രിക്കറ്റ് കളത്തോട് പൂര്‍ണമായും വിടപറഞ്ഞു. ഓസ്ട്രേലിയന്‍ ബിഗ് ബാഷിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ഇനി കളിക്കാനില്ലെന്ന് ലീ പ്രഖ്യാപിച്ചു.
2012ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ലീ ആഭ്യന്തര ട്വന്റി20 ലീഗുകളില്‍ കളി തുടര്‍ന്നിരുന്നു.
അവസാന പന്തിനുശേഷമുള്ള മടക്കത്തില്‍ ഞാന്‍ സന്തോഷവാനും സംതൃപ്തനുമാണ്, ബ്രട്ട് ലീ പറഞ്ഞു. ശരിയായ തീരുമാനമാണെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയക്കുവേണ്ടി 76 ടെസ്റ്റുകളില്‍ നിന്ന് 310 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
380 വിക്കറ്റുകള്‍ (221 മത്സരങ്ങള്‍) ഏകദിനത്തിലെ സമ്പാദ്യം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന് പഞ്ചാബ് എന്നിവയ്ക്കുവേണ്ടി പന്തെറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: