കണ്ണൂര്‍: ദേശീയ ഗെയിംസിനായി നിര്‍മ്മിച്ച കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ നടന്ന ഘോഷയാത്ര പോലീസ് മൈതാനിയില്‍ ജില്ലാ കളക്ടര്‍ പി. ബാലകിരണ്‍ ഫഌഗ് ഓഫ് ചെയ്തു.
ബാന്റ് വാദ്യം, ചെണ്ടമേളം, പരമ്പരാഗത വേഷങ്ങള്‍, കളരിപ്പയറ്റ്, തിരുവാതിര തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, കായികതാരങ്ങള്‍, എന്‍സിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് തുടങ്ങിയവര്‍ അണിചേര്‍ന്നു.
33 കോടി രൂപ ചെലവില്‍ 16മാസം കൊണ്ട് റെക്കാര്‍ഡ് വേഗത്തിലാണ് സ്റ്റേഡിയം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കൃഷി മന്ത്രി കെ.പി.മോഹനന് അധ്യക്ഷത വഹിച്ചു. സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് സ്പോര്‍ട്സ് ഗാലറി ഉദ്ഘാടനം ചെയ്തു. പി.കെ.ശ്രീമതി എം.പി., കെ.സുധാകരന്, കെ.പി. നൂറൂദ്ദീന്‍, എം.എം.അബ്ദുള്‍ റഹ്മാന്, പത്മിനി തോമസ്, എംഎല്‍എമാരായ സണ്ണിജോസഫ്, ടി.വി.രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള, നഗരസഭാ ചെയര്‍പേഴ്സണ്‍ റോഷ്നി ഖാലിദ്, എളയാവൂര് പഞ്ചായത്ത് പ്രസിഡന്റ് പി.വി.തങ്കമണി തുടങ്ങിയവര്‍ സംബന്ധിച്ചു.
16ഓര്‍ഗനൈസിങ് സെക്രട്ടറി പി.എ.ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ സ്വാഗതവും കളക്ടര്‍ പി.ബാലകിരണ്‍ നന്ദിയും പറഞ്ഞു.
ജനുവരി 31 മുതല്‍ 14 വരെ നടക്കുന്ന ദേശിയ ഗെയിംസില്‍ ഗുസ്തി, ബാസ്കറ്റ്ബോള്‍ മത്സരങ്ങളാണ് മുണ്ടയാടി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: