Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കൗമാരതാരങ്ങള്‍ക്ക് ഇക്കുറി ശുഭയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 10:48 pm IST
inSports

ഇത്തവണ ദുരിതയാത്രയല്ല; ശുഭയാത്ര. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന കായികകേരളത്തിന്റെ കൗമാരതാരങ്ങള്‍ക്ക് ഇത്തവണ സുഖ സഞ്ചാരം.

കഴിഞ്ഞ വര്‍ഷം റാഞ്ചിയിലേക്ക് പോയ കൗമാര താരങ്ങള്‍ക്ക് യാത്ര ഏറെ ദുരിതമായിരുന്നു. എന്നാല്‍ ഇത്തവണ നേരത്തെതന്നെ റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചതോടെ കുട്ടികള്‍ക്ക് നല്ലയാത്ര തരപ്പെട്ടു.

തുടര്‍ച്ചയായി പതിനെട്ടാം കിരീടം ലക്ഷ്യമിട്ട് ആദ്യ കേരള സംഘം ഇന്നലെ എറണാകുളം ജംഗ്ഷനില്‍ നിന്നും ആലപ്പുഴ-ധന്‍ബാദ് എക്‌സ്്രപസ്സില്‍ റാഞ്ചിയിലേക്ക് യാത്ര തിരിച്ചു.ഇന്നലെ രാവിലെ 7.15 നാണ് ആദ്യ സംഘം എറണാകുളത്തു നിന്നും യാത്ര തുടങ്ങിയത്. രണ്ടാം സംഘം ഇന്ന് തിരിക്കും.

കിരീടം നിലനിര്‍ത്താന്‍ കേരളത്തിന്റെ കൗമാരസംഘത്തിന് ഇനി മറികടക്കേണ്ടത് റാഞ്ചിയിലെ അതിശൈത്യത്തെ. കൊച്ചിയിലെ കത്തിക്കാളുന്ന ചൂടില്‍ നിന്നും കൊടും തണുപ്പിലേക്കാണ് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് കിരീടം ലക്ഷ്യമിട്ട് സംഘം യാത്ര തുടങ്ങിയത്. ആദ്യസംഘത്തില്‍ 57 താരങ്ങളും 13 ഒഫീഷ്യല്‍സും ഉള്‍പ്പടെ 70 അംഗങ്ങളുണ്ട്. സീനിയര്‍ താരം പാലക്കാട് പറളി സ്‌കൂളിലെ മുഹമ്മദ് അഫ്‌സലും കെ.ടി. നീനയുമാണ് 114 അംഗ കേരള സൈന്യത്തിന്റെ ക്യാപ്ടന്‍മാര്‍.

മുന്‍വര്‍ഷങ്ങളിലെ നരകയാത്രയില്‍ നിന്നും വിഭിന്നമായി ആദ്യമായി ലഭിച്ച ശുഭയാത്രയില്‍ കായിക താരങ്ങളെല്ലാം ഏറെ സന്തുഷ്്ടരാണ്. അവരുടെ ആഹ്ലാദം മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാം. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലും റിസര്‍വേഷനില്ലാതെയും കഷ്ടപ്പെട്ട് സഞ്ചരിച്ച കാലം കഴിഞ്ഞുപോയതിന്റെ ആഹ്ലാദത്തിലാണ് താരങ്ങള്‍.

ഡോ.ചാക്കോ ജോസഫും പറളി സ്‌കൂളിന്റെ പരിശീലകന്‍ മനോജ് മാഷും രണ്ടു ദിവസമായി റെയില്‍വേയുടെ ഓഫിസുകള്‍ കയറിയിറങ്ങിയതിന്റെ ഫലം സ്‌പെഷല്‍ കോച്ചുകളുടെ രൂപത്തില്‍ എത്തി.

മന്ത്രിതലത്തില്‍ റെയില്‍വേ അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയും ഫലം കണ്ടു. സ്‌പെഷന്‍ കംപാര്‍ട്ടുമെന്റിന് പുറമേ എസ് 3, എസ് 5, എസ്ടി എന്നീ കോച്ചുകളിലായാണ് താരങ്ങള്‍ സുഖകരമായ യാത്ര തുടരുന്നത്.

ഷഷ്ടിപൂര്‍ത്തിയുടെ നിറവിലെത്തിയ ദേശീയ സ്‌കൂള്‍ മീറ്റില്‍ കഴിഞ്ഞ 17 വര്‍ഷമായി കേരളമാണ് ചാമ്പ്യന്‍മാര്‍. പ്രായത്തട്ടിപ്പും ഉത്തേജക മരുന്നിന്റെ കരുത്തുമായി എത്തുന്ന ഉത്തരേന്ത്യന്‍ താരങ്ങളെ കീഴടക്കിയാണ് കേരളത്തിന്റെ കായിക നക്ഷത്രങ്ങള്‍ ഇതുവരെ കിരീടം കാത്തു പോരുന്നത്.

മഹാരാഷ്‌ട്രയും ഹരിയാനയും ഒഡീഷയും പഞ്ചാബുമാണ് കേരളത്തിന്റെ നിത്യവൈരികള്‍. ശൈത്യത്തോടു മാത്രമല്ല ഉത്തേജകത്തോടും പ്രായത്തട്ടിപ്പിനോടും ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന് ഇത്തവണയും പൊരുതേണ്ടി വരും.

തണുത്തുറഞ്ഞ ട്രാക്കിനെയും ഫീല്‍ഡിനെയും ചൂടുപിടുപ്പിച്ചു മെഡല്‍ കൊയ്‌ത്തു ഇത്തവണയും നടത്താനാവുമെന്ന് ടീം നായകരായ മുഹമ്മദ് അഫ്‌സലും കെ.ടി. നീനയും പറഞ്ഞു. ഇവര്‍ക്കൊപ്പം കേരളത്തിന്റെ നാളെയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്താകുന്ന ഒരുപിടി താരങ്ങളും ആത്മവിശ്വാസത്തില്‍ തന്നെയാണ്. മധ്യദീര്‍ഘദൂര ഓട്ടത്തിലും റിലേയിലും ജംപിനങ്ങളിലുമാണ് കേരളം നേട്ടം സ്വപ്‌നം കാണുന്നത്.

മുഹമ്മദ് അഫ്‌സല്‍, അബ്്ദുള്ള അബൂബക്കര്‍, കെ.ടി. നീന, ജിസ്‌ന മാത്യു, ഷഹര്‍ബാന സിദ്ദീഖ്, മരിയജയ്‌സണ്‍, സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പുതിയ താരോദയമായി മാറിയ അഞ്ജലി പി.ഡിയും ആദ്യസംഘത്തില്‍ തന്നെ റാഞ്ചിയിലേക്ക് യാത്ര തുടരുകയാണ്.

ഡൈബി സെബാസ്റ്റ്യനും ഓംകാര്‍നാഥും ആതിര കെ.ആറും ജ്വോതി പ്രസാദും അടക്കമുള്ള കേരളത്തിന്റെ സുവര്‍ണ താരകങ്ങള്‍ രണ്ടാം സംഘത്തിന്റെ ഭാഗം.

യാത്ര മാത്രമല്ല ആദ്യദിനത്തിലെ ഭക്ഷണവും താരങ്ങള്‍ക്ക് ഏറെ പിടിച്ചു. രാവിലെ പ്രാതലിന് ബ്രഡും ഏത്തപ്പഴവുമായിരുന്നു മെനു. ഉച്ചയ്‌ക്കു നോടന്‍ ഊണും. ഇവ രണ്ടും എറണാകുളത്തു വെച്ചു തന്നെ പാചകം ചെയ്തു കൊണ്ടു വരികയായിരുന്നു. രാത്രി ഭക്ഷണം തീവണ്ടിയിലെ പാന്‍ട്രികാറില്‍ നിന്നായിരുന്നു. ഇനിയുള്ള രണ്ട് ദിനത്തിലും ഭക്ഷണം ട്രെയിനില്‍ നിന്നു തന്നെ.

അഞ്ച് ദിവസം നീണ്ടു നിന്ന കഠിനമായ പരിശീലനത്തിന്റെ ക്ഷീണം ഉറങ്ങി തീര്‍ക്കുന്ന തിരക്കിലായിരുന്നു താരങ്ങളില്‍ ഏറെയും. 95 ഇനങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ കേരളം 81 ഇനങ്ങളിലാണ് കേരളം പോരാട്ടത്തിന് ഇറങ്ങുന്നത്.

സബ് ജൂനിയര്‍ വിഭാഗത്തില്‍ മാത്രമാണ് കുട്ടികള്‍ കുറവുള്ളത്. ഏതു പ്രതിബന്ധങ്ങളെയും മറികടന്നു കേരളം ഇത്തവണയും കിരീടം ചൂടുമെന്ന് സ്‌പോര്‍ട്‌സ് ഓര്‍ഗനൈസറും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്്ടറുമായ ഡോ.ചാക്കോ ജോസഫ് പറഞ്ഞു. സംഘത്തലവന്റെ പ്രതീക്ഷയ്‌ക്ക് താരങ്ങളും ഉറപ്പു നല്‍കുകയാണ്. 19 മുതല്‍ 23 വരെയാണ് മേള നടക്കുന്നത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

Kerala

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

Astrology

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.