ഇത്തവണ ദുരിതയാത്രയല്ല; ശുഭയാത്ര. ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പോകുന്ന കായികകേരളത്തിന്റെ കൗമാരതാരങ്ങള്‍ക്ക് ഇത്തവണ സുഖ സഞ്ചാരം.
കഴിഞ്ഞ വര്‍ഷം റാഞ്ചിയിലേക്ക് പോയ കൗമാര താരങ്ങള്‍ക്ക് യാത്ര ഏറെ ദുരിതമായിരുന്നു. എന്നാല്‍ ഇത്തവണ നേരത്തെതന്നെ റെയില്‍വേ പ്രത്യേക കോച്ച് അനുവദിച്ചതോടെ കുട്ടികള്‍ക്ക് നല്ലയാത്ര തരപ്പെട്ടു.
തുടര്‍ച്ചയായി പതിനെട്ടാം കിരീടം ലക്ഷ്യമിട്ട് ആദ്യ കേരള സംഘം ഇന്നലെ എറണാകുളം ജംഗ്ഷനില്‍ നിന്നും ആലപ്പുഴ-ധന്‍ബാദ് എക്സ്്രപസ്സില് റാഞ്ചിയിലേക്ക് യാത്ര തിരിച്ചു.ഇന്നലെ രാവിലെ 7.15 നാണ് ആദ്യ സംഘം എറണാകുളത്തു നിന്നും യാത്ര തുടങ്ങിയത്. രണ്ടാം സംഘം ഇന്ന് തിരിക്കും.
കിരീടം നിലനിര്‍ത്താന്‍ കേരളത്തിന്റെ കൗമാരസംഘത്തിന് ഇനി മറികടക്കേണ്ടത് റാഞ്ചിയിലെ അതിശൈത്യത്തെ. കൊച്ചിയിലെ കത്തിക്കാളുന്ന ചൂടില്‍ നിന്നും കൊടും തണുപ്പിലേക്കാണ് ദേശീയ സ്കൂള്‍ അത്ലറ്റിക് കിരീടം ലക്ഷ്യമിട്ട് സംഘം യാത്ര തുടങ്ങിയത്. ആദ്യസംഘത്തില്‍ 57 താരങ്ങളും 13 ഒഫീഷ്യല്‍സും ഉള്‍പ്പടെ 70 അംഗങ്ങളുണ്ട്. സീനിയര്‍ താരം പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സലും കെ.ടി. നീനയുമാണ് 114 അംഗ കേരള സൈന്യത്തിന്റെ ക്യാപ്ടന്മാര്.
മുന്‍വര്‍ഷങ്ങളിലെ നരകയാത്രയില്‍ നിന്നും വിഭിന്നമായി ആദ്യമായി ലഭിച്ച ശുഭയാത്രയില്‍ കായിക താരങ്ങളെല്ലാം ഏറെ സന്തുഷ്്ടരാണ്. അവരുടെ ആഹ്ലാദം മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാം. ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലും റിസര്‍വേഷനില്ലാതെയും കഷ്ടപ്പെട്ട് സഞ്ചരിച്ച കാലം കഴിഞ്ഞുപോയതിന്റെ ആഹ്ലാദത്തിലാണ് താരങ്ങള്‍.
ഡോ.ചാക്കോ ജോസഫും പറളി സ്കൂളിന്റെ പരിശീലകന് മനോജ് മാഷും രണ്ടു ദിവസമായി റെയില്‍വേയുടെ ഓഫിസുകള്‍ കയറിയിറങ്ങിയതിന്റെ ഫലം സ്പെഷല്‍ കോച്ചുകളുടെ രൂപത്തില്‍ എത്തി.
മന്ത്രിതലത്തില്‍ റെയില്‍വേ അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയും ഫലം കണ്ടു. സ്പെഷന്‍ കംപാര്‍ട്ടുമെന്റിന് പുറമേ എസ് 3, എസ് 5, എസ്ടി എന്നീ കോച്ചുകളിലായാണ് താരങ്ങള്‍ സുഖകരമായ യാത്ര തുടരുന്നത്.
ഷഷ്ടിപൂര്‍ത്തിയുടെ നിറവിലെത്തിയ ദേശീയ സ്കൂള്‍ മീറ്റില്‍ കഴിഞ്ഞ 17 വര്‍ഷമായി കേരളമാണ് ചാമ്പ്യന്മാര്. പ്രായത്തട്ടിപ്പും ഉത്തേജക മരുന്നിന്റെ കരുത്തുമായി എത്തുന്ന ഉത്തരേന്ത്യന്‍ താരങ്ങളെ കീഴടക്കിയാണ് കേരളത്തിന്റെ കായിക നക്ഷത്രങ്ങള്‍ ഇതുവരെ കിരീടം കാത്തു പോരുന്നത്.
മഹാരാഷ്ട്രയും ഹരിയാനയും ഒഡീഷയും പഞ്ചാബുമാണ് കേരളത്തിന്റെ നിത്യവൈരികള്‍. ശൈത്യത്തോടു മാത്രമല്ല ഉത്തേജകത്തോടും പ്രായത്തട്ടിപ്പിനോടും ട്രാക്കിലും ഫീല്‍ഡിലും കേരളത്തിന് ഇത്തവണയും പൊരുതേണ്ടി വരും.
തണുത്തുറഞ്ഞ ട്രാക്കിനെയും ഫീല്ഡിനെയും ചൂടുപിടുപ്പിച്ചു മെഡല്‍ കൊയ്ത്തു ഇത്തവണയും നടത്താനാവുമെന്ന് ടീം നായകരായ മുഹമ്മദ് അഫ്സലും കെ.ടി. നീനയും പറഞ്ഞു. ഇവര്‍ക്കൊപ്പം കേരളത്തിന്റെ നാളെയുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്താകുന്ന ഒരുപിടി താരങ്ങളും ആത്മവിശ്വാസത്തില്‍ തന്നെയാണ്. മധ്യദീര്‍ഘദൂര ഓട്ടത്തിലും റിലേയിലും ജംപിനങ്ങളിലുമാണ് കേരളം നേട്ടം സ്വപ്നം കാണുന്നത്.
മുഹമ്മദ് അഫ്സല്, അബ്്ദുള്ള അബൂബക്കര്‍, കെ.ടി. നീന, ജിസ്ന മാത്യു, ഷഹര്‍ബാന സിദ്ദീഖ്, മരിയജയ്സണ്, സംസ്ഥാന സ്കൂള്‍ മീറ്റില്‍ പുതിയ താരോദയമായി മാറിയ അഞ്ജലി പി.ഡിയും ആദ്യസംഘത്തില്‍ തന്നെ റാഞ്ചിയിലേക്ക് യാത്ര തുടരുകയാണ്.
ഡൈബി സെബാസ്റ്റ്യനും ഓംകാര്‍നാഥും ആതിര കെ.ആറും ജ്വോതി പ്രസാദും അടക്കമുള്ള കേരളത്തിന്റെ സുവര്‍ണ താരകങ്ങള്‍ രണ്ടാം സംഘത്തിന്റെ ഭാഗം.
യാത്ര മാത്രമല്ല ആദ്യദിനത്തിലെ ഭക്ഷണവും താരങ്ങള്‍ക്ക് ഏറെ പിടിച്ചു. രാവിലെ പ്രാതലിന് ബ്രഡും ഏത്തപ്പഴവുമായിരുന്നു മെനു. ഉച്ചയ്ക്കു നോടന്‍ ഊണും. ഇവ രണ്ടും എറണാകുളത്തു വെച്ചു തന്നെ പാചകം ചെയ്തു കൊണ്ടു വരികയായിരുന്നു. രാത്രി ഭക്ഷണം തീവണ്ടിയിലെ പാന്‍ട്രികാറില്‍ നിന്നായിരുന്നു. ഇനിയുള്ള രണ്ട് ദിനത്തിലും ഭക്ഷണം ട്രെയിനില്‍ നിന്നു തന്നെ.
അഞ്ച് ദിവസം നീണ്ടു നിന്ന കഠിനമായ പരിശീലനത്തിന്റെ ക്ഷീണം ഉറങ്ങി തീര്‍ക്കുന്ന തിരക്കിലായിരുന്നു താരങ്ങളില്‍ ഏറെയും. 95 ഇനങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ കേരളം 81 ഇനങ്ങളിലാണ് കേരളം പോരാട്ടത്തിന് ഇറങ്ങുന്നത്.
സബ് ജൂനിയര്‍ വിഭാഗത്തില്‍ മാത്രമാണ് കുട്ടികള്‍ കുറവുള്ളത്. ഏതു പ്രതിബന്ധങ്ങളെയും മറികടന്നു കേരളം ഇത്തവണയും കിരീടം ചൂടുമെന്ന് സ്പോര്‍ട്സ് ഓര്‍ഗനൈസറും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്്ടറുമായ ഡോ.ചാക്കോ ജോസഫ് പറഞ്ഞു. സംഘത്തലവന്റെ പ്രതീക്ഷയ്ക്ക് താരങ്ങളും ഉറപ്പു നല്‍കുകയാണ്. 19 മുതല്‍ 23 വരെയാണ് മേള നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: