Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം(നിത്യപാരായണം 698-ാം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2015, 08:31 pm IST
in Samskriti

രാമന്‍ ചോദിച്ചു: ഈ മഹര്‍ഷിവര്യന്മാര്‍ ആത്മജ്ഞാനാനാന്ദനിമഗ്‌നരായി ഇരിക്കുകയാണല്ലോ. അവരെന്തുകൊണ്ടാണ് അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കാത്തത്?

വസിഷ്ഠന്‍ പറഞ്ഞു: ‘ഇത് അഭികാമ്യം, ഇത് അനഭികാമ്യം എന്നിങ്ങനെ കര്‍മ്മങ്ങളെ അവര്‍ തരം തിരിച്ചിട്ടില്ല. അതിനാല്‍ അവരെസംബന്ധിച്ചിടത്തോളം, കര്‍മ്മവും കര്‍മ്മനിരാസവും, രണ്ടും സാരലേശമില്ലാത്ത കാര്യങ്ങളാണ്.’

അതിനാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ അവര്‍ സമുചിതമായിത്തന്നെ ചെയ്തു തീര്‍ക്കുന്നു. രാമാ, ജീവനുള്ളിടത്തോളം കാലം ദേഹം നിലനില്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമല്ലോ. അത് തുടര്‍ന്നുകൊള്ളട്ടെ. എന്തിനാണതിനെതിരെ നാം ആഗ്രഹിക്കുന്നത്? എന്തായാലും ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ എന്നുണ്ടെങ്കില്‍ എന്തുകൊണ്ടത് ഭംഗിയായി ചെയുതുകൂടാ? തെളിഞ്ഞുനിര്‍മ്മലമായ ഹൃദയത്തോട് കൂടി സമതയില്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം ഉചിതമായിരിക്കും. അതില്‍ ഒരിക്കലും തെറ്റുണ്ടാവുകയില്ല.

രാമാ നമ്മുടെയിടയില്‍ത്തന്നെ തെറ്റായ കര്‍മ്മങ്ങള്‍ ചെയ്യുന്ന പലരുമുണ്ട്. അവരില്‍ ചിലര്‍ ജ്ഞാനികളുമാണ്. ചിലര്‍ ഗൃഹസ്ഥരാണ്, എന്നാലവര്‍ ആസക്തിയേതും കൂടാതെ ജീവിക്കുന്നു. ചിലര്‍ നിന്നെപ്പോലെ രാജര്‍ഷികളാണ്. അവര്‍ ആസക്തിയേതും കൂടാതെ, മനോവികലതയൊന്നും ബാധിക്കാതെ  അവരവരുടെ രാജധര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നവരാണ്. മറ്റു ചിലരുണ്ട്. അവര്‍ വേദശാസ്ത്രാധിഷ്ഠിതമായ കര്‍മ്മങ്ങളും ആചാരങ്ങളും  അനുഷ്ഠിക്കുന്നവരാണ്.

ഇനിയും ചിലര്‍ ഇശ്വരനില്‍ ശ്രദ്ധാഭക്തിയോടെ ധ്യാനത്തിലും സ്വധര്‍മ്മപരിപാലനത്തിലും മുഴുകിയിരിക്കുന്നു. ചിലര്‍ എല്ലാമെല്ലാം മനസാ സംത്യജിച്ചശേഷം അജ്ഞാനികളെപ്പോലെ ജീവിതം നയിക്കുന്നു. പലവിധ ലൗകീക കര്‍മ്മങ്ങളിലും മുഴുകുന്നു. ചിലര്‍ കൊടുംകാടുകളില്‍ കഠിനമായ തപശ്ചര്യകളില്‍ ഏര്‍പ്പെട്ടുകഴിയുന്നു. ചിലര്‍ പുണ്യതീര്‍ത്ഥങ്ങളില്‍ താമസിക്കുന്നു. ഇനിയും ചിലര്‍ വിദൂരദേശങ്ങളില്‍ അലഞ്ഞു നടന്ന് തന്നിലെ ഇഷ്ടാനിഷ്ടങ്ങളെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ശ്രമിക്കുന്നു.

ചിലര്‍ സദാ സഞ്ചാരികളായി അലയുന്നു. ചിലര്‍ അവരവരുടെ സ്വധര്‍മ്മങ്ങളെ ഉപേക്ഷിച്ചു നടക്കുന്നുവെങ്കിലും അവരെ പൂജിക്കാന്‍ ആളുകളുണ്ട്. ചിലര്‍ ജ്ഞാനികളായും മറ്റുചിലര്‍ ഭ്രാന്തരെപ്പോലെയും ജീവിക്കുന്നു. ചിലര്‍ മനുഷ്യര്‍, ചിലര്‍ അസുരന്മാര്‍, ചിലര്‍ ദേവന്മാര്‍.ഈ ലോകത്ത് പൂര്‍ണ്ണപ്രബുദ്ധതയില്‍ എത്തിയവരുണ്ട്, പ്രബുദ്ധതയില്‍ എത്താത്തവരുമുണ്ട്. ധര്‍മ്മകര്‍മ്മങ്ങളെ ഉപേക്ഷിച്ചവരും പ്രബുദ്ധതയ്‌ക്കും അജ്ഞാനത്തിനും ഇടയില്‍ അങ്ങുമിങ്ങും എത്താതെ ജീവിക്കുന്നവരും ഉണ്ട്.

മുക്തിലാഭത്തിനായി കാട്ടില്‍പ്പോയി ജീവിക്കണമെന്നൊന്നുമില്ല. സ്വരാജ്യത്ത് വസിക്കണമെന്നോ, താപസജീവിതം സ്വീകരിക്കണമെന്നോ, കര്‍മ്മങ്ങളെ സംത്യജിക്കണമെന്നോ ഇല്ല. സഹജഭാവം പൂര്‍ണ്ണസ്വതന്ത്രമായും ബാഹ്യവസ്തുക്കളില്‍ ആസക്തിയില്ലാതെയും ജീവിക്കുന്നവര്‍ക്ക് മുക്തിപദം സുസാദ്ധ്യമാണ്. മനസ്സ് ഒരിക്കല്‍ സ്വതന്ത്രമായി ആസക്തിരഹിതമായിത്തീര്‍ന്ന ഒരാള്‍ വീണ്ടും സംസാരത്തിലേയ്‌ക്ക് ആകൃഷ്ടനാവുകയില്ല.

രാമാ, നീയാ പരമാവസ്ഥയിലാണ്. ഇഷ്ടാനിഷ്ടങ്ങളുടെ പിടിയില്‍ നിന്നും സ്വതന്ത്രനായി അവിടെത്തന്നെ നിലകൊണ്ടാലും. ആ ബ്രഹ്മാവസ്ഥയില്‍ മാലിന്യലേശമില്ല. മാറ്റങ്ങളോ, ഉപാധികളോ, മൂടുപടങ്ങളോ, ആഗ്രഹങ്ങളോ, ത്വരയോ, ജുഗുപ്‌സയോ, യാതൊന്നുമില്ല. ഇനിയൊന്നും അതിനെപ്പറ്റി പറയാനില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.