നിന്റെ വര്‍ത്തമാനകാലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം, ഞാന്‍ ഒന്നുംതന്നെ നിര്‍ണയിക്കുന്നില്ല. കാരണം, നിന്റെ കഴിഞ്ഞ കാലങ്ങളെക്കുറിച്ച്, നീ അറിയുന്നതിനേക്കാള്‍ കൂടുതല്‍ എനിക്കറിയാം. അതുമല്ല, നിന്റെ ഭാവിയും എനിക്കു മുന്നില്‍ കാണാം.
നിന്റെ ഗതകാല കര്‍മ്മങ്ങളെ ആധാരമാക്കി, നിന്റെ ഭാവിയെ നിശ്ചയിക്കുന്ന വര്‍ത്തമാനകാലത്തിലെ ആദ്ധ്യാത്മിക യത്നങ്ങളെ ഞാന്‍ നിര്‍ണയിക്കുന്നു. നിന്റെ കൈകള്‍ വിടര്‍ത്തി, എന്റെ കൃപയ്ക്കായി പ്രാര്‍ത്ഥിക്കുക. ആധ്യാത്മിക അച്ചടക്കം പാലിക്കൂ, ബാക്കി എല്ലാം എനിക്ക് വിട്ടേയ്ക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: