ദൗര്‍ഭാഗ്യമെന്നു പറയട്ടെ, വിവേകശൂന്യമായ ഒരു ജീവിതമാണ് ഇന്ന് ആളുകള്‍ നയിക്കുന്നത്. ഹൈന്ദവസംസ്കാരത്തിന്റെ പുറംതോടിനുള്ളില്‍ കടന്ന് അല്പമാഴത്തില് നോക്കിയാല്‍ ജീവിതത്തിന്റെ ഓരോ ചെറുശകലത്തെയും അത് എത്ര ഗാഢമായാണ് നോക്കിക്കൊണ്ടിരിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാന്‍ സാധിക്കും. ജീവിതത്തിന്റെ ഓരോ ശകലത്തെയും ശാസ്ത്രീയമായി മനസ്സിലാക്കുകയും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.
ഇതു നിങ്ങള്‍ മനസ്സിലാക്കിയാല്‍, നിങ്ങള്‍ ജീവിതത്തില്‍ ഓരോ ശകലത്തെയും ശാസ്ത്രീയമായി മനസ്സിലാക്കുകയും സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. ഇതു നിങ്ങള്‍ മനസ്സിലാക്കിയാല്‍, നിങ്ങള്‍ ജീവിതത്തില്‍ അനുഷ്ഠിക്കുന്ന എല്ലാ കര്‍മ്മങ്ങളും യഥാര്‍ത്ഥത്തില്‍ മുക്തിയിലേക്ക് നയിക്കുന്ന ഒരു ആത്മീയ പ്രക്രിയയാണെന്ന് കാണാന്‍ കഴിയും.
എങ്ങനെയാണ് ഇരിക്കേണ്ടത്, എങ്ങനെയാണ് നില്‍ക്കേണ്ടത്, എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത്, അങ്ങനെയെല്ലാത്തിനും തന്നെ നിങ്ങളെ പ്രജ്ഞയുടെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രതേ്യക അംഗവിന്യാസം, മുദ്ര, ഭാവം ഇവയുണ്ട്. ജീവിതത്തിന്റെ എല്ലാ വശങ്ങളും വളരെയധികം തികവോടെയാണ് നോക്കിക്കണ്ടിരിക്കുന്നത്.
ഉദാഹരണത്തിന് സംഗീതം, നൃത്തം അതുപോലെയുള്ള ലളിതകലകളെല്ലാംതന്നെ നേരമ്പോക്കിനുവേണ്ടി മാത്രമായിട്ടുള്ളതല്ല. ഈ രാജ്യത്ത് അവയെല്ലാം ആത്മീയമായ ഒരു പ്രക്രിയയാണ്. ഭാരതീയ ശാസ്ത്രീയസംഗീതവും നൃത്തവും നോക്കൂ. അവ ശരിയായ രീതിയില്‍ നിര്‍വഹിക്കുകയും അവയില്‍ സ്വയം മുഴുകുകയും ചെയ്യുന്നതായാല്‍ നിങ്ങള്‍ ഋഷിതുല്യനായിത്തീരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: