ഇസ്ലാമബാദ് : ഭീകര സംഘടനകളായ ജമാഅത്ത് ഉദ് ദവ(ജെയുഡി) അഫ്ഗാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹഖാനി നെറ്റ്വര്‍ക്ക് എന്നിവയ്ക്ക് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തുന്നു. പാക് പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവ രാജ്യത്തിനു തന്നെ ഭീഷണിഉയര്‍ത്തിയ സാഹചര്യത്തിലാണിത്.
ഇതോടെ പാക്കിസ്ഥാനില്‍ നിരോധിച്ചിട്ടുള്ള ഭീകര സംഘടനകളുടെ എണ്ണം 72 ആയി. പാക്കിസ്ഥാനില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്ന മറ്റ് എട്ട് ഭീകര സംഘടനകള്‍ക്കു കൂടി അടുത്തിടെ നിരോധനം ഏര്‍പ്പെടുത്തും.
അന്താരാഷ്ട്ര ഭീകര സംഘടനയായ ലഷ്കര്‍ ഇ തോയ്ബയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതാണ് ജെയുഡി. ഈസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഭാരതം, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. കൂടാതെ 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് ജെയുഡിയാണെന്ന് ദേശീയ അന്വേണസമിതിയും കണ്ടെത്തിയിരുന്നു.
കഴിഞ്ഞദിവസം തെഹ്രീക് ഇ താലിബാന് പാക്കിസ്ഥാന് (ടിടിപി)നേതാവ് മുല്ല ഫസലുള്ളയെ അന്താരാഷ്ട്ര ഭീകരനായി യുഎസ് പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെയാണ് പാക്കിസ്ഥാന്റെ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: