വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരം ആക്രമിക്കാന്‍ പദ്ധതിയിട്ട ഒഹിയോ സ്വദേശി അറസ്റ്റില്‍. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവദികളോട് അനുഭാവം പ്രകടിപ്പിച്ച് തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് ക്രിസ്റ്റഫര്‍ കൊണാല്‍ (20) എന്നയാള്‍ ബുധനാഴ്ച അറസ്റ്റിലായത്.
ആക്രമണത്തിനായി വാഷിംഗ്ടണിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കവേയാണ് ഇയാള്‍ പിടിയിലായത്. ഐ.എസ് തീവ്രവാദിയായ റഹീല്‍ മഹ്രൂസ് ഉബൈദയുടെ നേതൃത്വത്തിലുള്ള സംഘത്തിന് പിന്തുണ അറിയിച്ചുള്ള ട്വീറ്റുകളും അന്വേഷണ ഏജന്‍സി കണ്ടെടുത്തു.
പൈപ്പ് ബോംബുകള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ ഇയാള്‍ സെമി ഓട്ടോമാറ്റിക് തോക്കുകളും അറുനൂറോളം തിരകളും വാങ്ങി ശേഖരിച്ചതായി എഫ്ബിഐ അറിയിച്ചു. 2011ല്‍ യെമനില്‍ യു.എസ് സേന വധിച്ച അന്‍വര്‍ അല്‍ അവ്ലകിയുടെ രക്തസാക്ഷിത്വത്തിനുള്ള പ്രതികാരമാണ് ഇയാളുടെ ലക്ഷ്യമെന്ന് എഫ്.ബി.ഐ സൂചന നല്കുന്നു.
ക്യാപിറ്റോള്‍ മന്ദിരത്തിലെത്തുന്ന കോണ്‍ഗ്രസ് അംഗങ്ങളെയും ജീവനക്കാരെയും ലക്ഷ്യമാക്കി സ്ഫോടനങ്ങളും വെടിവയ്പും നടത്തുമെന്ന് നവംബറില്‍ ഇയാള്‍ സംഘത്തിനു നല്കിയ വിവരം. അതേസമയം, ക്രിസ്റ്റഫറിനെ അറസ്റ്റു ചെയ്തതില്‍ പിതാവ് ജോണ്‍ കൊണാല്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. തന്റെ മകന് ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തി അറസ്റ്റു രേഖപ്പെടുത്തിയതാണെന്നും ജോണ്‍ കൊണാല്‍ പറഞ്ഞൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: